കോഴിക്കോട്: മുക്കം മാങ്ങാപ്പൊയിലിലെ പെട്രോള്‍ പമ്പില്‍ മോഷണം നടത്തിയ മൂന്നുപ്രതികളെ മുക്കം പോലീസ് പിടികൂടി. നിലമ്പൂര്‍ സ്വദേശി അനൂപ്, മലപ്പുറം വെള്ളില സ്വദേശി സാബിത്ത് അലി, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു മലപ്പുറം സ്വദേശിയുമാണ് പിടിയിലായത്. കേസില്‍ ഒരാള്‍കൂടി പിടിയിലാകാനുണ്ട്.
നവംബര്‍ 17-ന് പുലര്‍ച്ചെയാണ് മാങ്ങാപ്പൊയിലിലെ പെട്രോള്‍ പമ്പില്‍ കാറിലെത്തിയ നാലംഗസംഘം മോഷണം നടത്തിയത്. കാറില്‍ എത്തിയ സംഘം ആദ്യം 2010 രൂപയ്ക്ക് പെട്രോള്‍ അടിച്ചു. അതിനുശേഷം മൂന്നുപേര്‍ കാറില്‍നിന്നും പുറത്തിറങ്ങി. ഒരാള്‍ ശൗചാലയത്തിലേക്ക് പോയി. കാര്‍ അരികിലേക്ക് മാറ്റിയിടുകയുംചെയ്തു.
ശൗചാലയത്തില്‍ പോയ ആള്‍ വന്നാല്‍ പെട്രോള്‍ അടിച്ച പണം ഗൂഗിള്‍പേ ചെയ്ത് തരാമെന്നാണ് പ്രതികള്‍ ജീവനക്കാരോട് പറഞ്ഞത്. തുടര്‍ന്ന് ഇയാള്‍ തിരിച്ചെത്തി പമ്പ് ജീവനക്കാരനായ സുരേഷ്ബാബുവിന്റെ കണ്ണില്‍ മുളകുപൊടി എറിയുകയും ഉടുമുണ്ടൂരി തലയിലൂടെ ഇട്ട്, ജീവനക്കാരന്റെ കൈയിലുണ്ടായിരുന്ന 3200 രൂപ കവര്‍ന്ന് കടന്നുകളയുകയുമായിരുന്നു.
അറസ്റ്റിലായ പ്രതികളെ ചൊവ്വാഴ്ച സംഭവം നടന്ന പെട്രോള്‍ പമ്പിലും പ്രതികള്‍ ആദ്യം മോഷണം നടത്താന്‍ ലക്ഷ്യമിട്ട മുക്കം പെരുമ്പടപ്പിലെ പെട്രോള്‍ പമ്പിലും എത്തിച്ച് തെളിവെടുപ്പ് നടത്തി
1,011 Less than a minute