LATESTNATIONALTOP STORY

പരാജയം ഏറ്റുവാങ്ങി കോൺഗ്രസ്; ആശ്വാസമായി തെലങ്കാന, 2 സംസ്ഥാനങ്ങൾ പിടിച്ചെടുത്ത് ബിജെപി

കനത്ത പരാജയം ഏറ്റുവാങ്ങി കോൺഗ്രസ്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപി അധികാരം ഉറപ്പിച്ചു. ഛത്തീസ്ഗഡും രാജസ്ഥാനും കോൺഗ്രസിൽനിന്നു പിടിച്ചെടുത്തതോടെ വൻ ആത്മവിശ്വാസമാണ് ബിജെപിക്കുണ്ടായിരിക്കുന്നത്. കമൽനാഥിന്റെ നേതൃത്വത്തിൽ മധ്യപ്രദേശിൽ കോൺഗ്രസിന് കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വരുന്നത്. രാജസ്ഥാനിലും കോൺഗ്രസിന്റെ അവസ്ഥ ദയനീയമാണ്. ഛത്തീസ്ഗഡിൽ ലീഡ് നിലയിൽ കോൺഗ്രസ് ഏറെ മുന്നിട്ടു നിന്നെങ്കിലും അവസാന ഘട്ടത്തിലേക്കെത്തിയപ്പോൾ ബിജെപി ചുവടുറപ്പിച്ചു.

അതേസമയം, തെലങ്കാനയിൽ കോൺഗ്രസ് വൻ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. എഴുപതിലധികം സീറ്റുകളിൽ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. തുടർഭരണം നടത്തുമെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്ന ബിആർഎസ് നാൽപത് സീറ്റുകളിൽ മാത്രമാണ് മുന്നേറുന്നത്. നിലവിൽ കോൺഗ്രസിന് തെലങ്കാന മാത്രമാണ് ആശ്വാസം. ഇവിടെ ബിജെപി പത്ത് സീറ്റുകളിൽ മാത്രമാണ് മുന്നേറുന്നത്.

Related Articles

Back to top button