BREAKING NEWSERANAKULAMNATIONAL

‘ജനങ്ങള്‍ക്ക് ഞാന്‍ മോദിയാണ്, പേരിന് മുമ്പും ശേഷവും വിശേഷണങ്ങള്‍ വേണ്ട’; പ്രവര്‍ത്തകരോട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: താനൊരു ചെറിയ പാര്‍ട്ടി പ്രവര്‍ത്തകന്‍ മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ക്ക് താന്‍ മോദിയാണ്. പേരിന് മുമ്പും ശേഷവും ‘ശ്രീ’, ‘അദാരണീയ’, ‘ജി’ എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ ചേര്‍ക്കരുതെന്നും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഞാന്‍ ഒരു ചെറിയ പ്രവര്‍ത്തകന്‍ മാത്രം. ആളുകളെ അവരുടെ കുടുംബത്തിന്റെ ഭാഗമായി എന്നെ കാണുന്നു. ഞാന്‍ അവരുടെ മോദിയാണ്. എന്റെ പേരിന് മുമ്പും ശേഷവും ‘ശ്രീ’, ‘ആദരണീയ’, ‘ജി’ എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ ചേര്‍ക്കരുത്”- ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ അഞ്ചില്‍ മൂന്ന് സംസ്ഥാനങ്ങളിലും മികച്ച വിജയം നേടിയ പാര്‍ട്ടിയുടെ ടീം വര്‍ക്കിനെയും അദ്ദേഹം അഭിനന്ദിച്ചു.
രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ പാര്‍ട്ടി നേടിയത് മികച്ച ജയം. മൂന്ന് സംസ്ഥാനങ്ങളിലെ വിജയത്തിന് പുറമെ മിസോറാമിലും തെലങ്കാനയിലും പാര്‍ട്ടി ശക്തിപ്പെട്ടിട്ടുണ്ടെന്നും മോദി പറഞ്ഞു. ‘അധികാരത്തിലിരിക്കെ നടന്ന 39 തെരഞ്ഞെടുപ്പില്‍ ബിജെപി 22 തവണ വിജയിച്ചു. അതായത് വിജയശതമാനം 56%. കോണ്‍ഗ്രസ് 40 തവണ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഏഴ് തവണ(18 ശതമാനം) മാത്രമാണ് വിജയിച്ചത്’-പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

Related Articles

Back to top button