AUTOBUSINESSBUSINESS NEWSFOUR WHEELER

സമ്പൂര്‍ണ്ണ ഇലക്ട്രിക് വാഹന നിര്‍മ്മാണത്തിലേക്ക് നിസാന്‍

കൊച്ചി: സീറോ എമിഷന്‍ ഭാവി ലക്ഷ്യമിട്ട് സമ്പൂര്‍ണ്ണ ഇലക്ട്രിക് വാഹന നിര്‍മ്മാണത്തിലേക്ക് നിസാന്‍
യു കെ യിലെ പ്ലാന്റില്‍ നിര്‍മ്മിക്കുന്ന പുതിയ മൂന്നു മോഡല്‍ കാറുകളും 100% ഇലക്ട്രിക് ആയിരിക്കുമെന്ന് നിസാന്‍ അറിയിച്ചു.
ക്രോസ്സ് ഓവര്‍ മോഡലുകളായ ക്വാഷ്‌കായ്, ജൂക് എന്നിവയ്ക്കുപുറമെ നി?മ്മാണത്തിലിരിക്കുന്ന ലീഫ് എന്നിവയും ഹൈപ്പര്‍ അര്‍ബന്‍, ഹൈപ്പര്‍ പങ്ക്, ചില്‍ ഔട്ട് കണ്‍സെപ്റ്റുകളില്‍ അധിഷ്ഠിത ഭാവി മോഡലുകളും പൂര്‍ണ്ണമായും ഇലക്ട്രിക് ആകും.
ഇലക്ട്രിക് വാഹനങ്ങളുടെയും ബാറ്ററികളുടെയും നിര്‍മ്മാണവും മൂന്നു ജിഗാ ഫാക്ടറികളും ഉള്‍ക്കൊള്ളുന്ന സണ്ടര്‍ലാന്റിലെ ഇവി 36സീറോ ഹബിനു വേണ്ടി നിസാന്‍ മൂന്നു ബില്യണ്‍ പൗണ്ട് നിക്ഷേപം നടത്തും. കാര്‍ബണ്‍ ന്യൂട്രാലിറ്റി സാധ്യമാക്കാന്‍ നിര്‍ണായകമായതാണ് ഇലക്ട്രിക് വാഹന പദ്ധതിയെന്ന് നിസാന്‍ പ്രസിഡന്റും സിഇഒയുമായ മക്കോട്ടോ ഉച്ചിദാ പറഞ്ഞു. യൂറോപ്യന്‍ മോഡലുകളുടെ ഇലക്ട്രിക് വേര്‍ഷനുകളില്‍ തുടങ്ങി പുതിയൊരു കാലഘട്ടത്തിനാണ് നിസാന്‍ ഒരുങ്ങുന്നത്

Related Articles

Back to top button