KERALA

കാതൽ : പ്രണയത്തിന്റെ രാഷ്ട്രീയ ഭാവനകൾ, പ്രകാശനം ചെയ്തു

28 മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിൽ വച്ച് ഡോ. രശ്മി ജിയും ഡോ അനിൽ കുമാറും ചേർന്ന് തയ്യാറാക്കിയ ‘കാതൽ പ്രണയത്തിന്റെ രാഷ്ട്രീയ ഭാവനകൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കാതലിന്റെ സംവിധായകൻ ജിയോ ബേബി , അഭിനയവ

മികവിനാൽ കാതലിലെ കഥാപാത്രത്തെ ഉജ്വലമാക്കിയ നടൻ സുധി കോഴിക്കോടിന് നൽകി കൊണ്ടാണ് പ്രകാശന കർമ്മം നടത്തിയത്.

മലയാളത്തിന്റെ പ്രിയ കഥാകൃത്ത് പ്രമോദ് രാമൻ മുതൽ സാജു ഗംഗാധരൻ വരെയുള്ള14 പേരുടെ പഠനങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മലയാളത്തിൽ ആദ്യമായിട്ടാണ് ഒരു ക്വീയർ സിനിമയുടെ സവിശേഷ പഠന ഗ്രന്ഥം ഇറക്കുന്നത്. ക്വീയർ പ്രമേയം പറഞ്ഞ കാതൽ എന്ന സിനിമയുടെ വ്യത്യസ്തമായ വായനകൾ ആണ് ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Related Articles

Back to top button