KERALALATESTNATIONAL

കുടകിലെ സ്വകാര്യ റിസോർട്ടിൽ ജീവനൊടുക്കിയത് മുന്‍ സൈനികനും കോളേജ് അധ്യാപികയും

കുടകിലെ സ്വകാര്യ റിസോർട്ടിൽ ജീവനൊടുക്കിയത് മുന്‍ സൈനികനും കോളേജ് അധ്യാപികയും

കുടക്: കര്‍ണാടകയിലെ കുടകിലെ സ്വകാര്യ റിസോർട്ടിൽ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പരവൂർ കൂനയിൽ ചാമവിള വീട്ടിൽ ബാബുസേനന്റെയും കസ്തൂർബായിയുടെയും മകൻ വിനോദ് ബാബുസേനൻ (43), ഭാര്യ ജിബി ഏബ്രഹാം (38), മകൾ ജെയ്ൻ മരിയ ജേക്കബ് (11) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.

മരിച്ച ജിബി തിരുവല്ല മാര്‍ത്തോമ കോളജിലെ അസി. പ്രൊഫസറും ഭർത്താവ് വിനോദ് തിരുവല്ലയില്‍ എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി നടത്തുന്ന മുൻ സൈനികനുമാണ്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഇതിൽ ജിബിയുടെ ആദ്യവിവാഹത്തിലുള്ള മകളാണ് മരിച്ച ജെയിന്‍ മരിയ ജേക്കബ്. മകളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ നിഗമനം.

Related Articles

Back to top button