BREAKING NEWSKERALA

ശബരിമലയില്‍ ഒരു ഷിഫ്റ്റില്‍ 1132 പോലീസുകാര്‍; മുഖ്യമന്ത്രി പറഞ്ഞ 16,118 ഒരു സീസണിലെ കണക്ക്

ശബരിമല: മണ്ഡല-മകര വിളക്ക് കാലത്ത് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി ഡ്യൂട്ടിക്കായി നിലവില്‍ ഒരുദിവസം നിയോഗിച്ചിരിക്കുന്നത് 3394 പോലീസുകാരെ. ഒരുസമയത്ത് 1132 പേരാണ് ജനക്കൂട്ടത്തെ നിയന്ത്രിക്കാനും മറ്റുസേവനങ്ങള്‍ക്കുമായി മൂന്നിടത്തുമായുള്ളത്.
മൂന്നിടത്തുമായി 16,118 പേരാണ് ഡ്യൂട്ടിയിലുള്ളതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത് മകരവിളക്കുവരെയുള്ള ഒരു സീസണിലെ ആകെ പോലീസുകാരുടെ എണ്ണമാണ്.

സന്നിധാനത്ത് ഒരുസമയം 617 പേര്‍

1850 പോലീസുകാരെയാണ് സന്നിധാനത്ത് ഒരുദിവസം സേവനത്തിന് നിയോഗിച്ചിരിക്കുന്നത്. ഇതില്‍ ഒരുസമയം 617 പേര്‍ ഡ്യൂട്ടിയിലുണ്ടാവും (ഒരു ഷിഫ്റ്റ്). പതിനെട്ടാം പടി, സോപാനം, നടപ്പന്തല്‍, മാളികപ്പുറം, ശരംകുത്തി, മരക്കൂട്ടം മേഖലകളിലാണ് ഇവരുടെ ജോലി. പതിനെട്ടാംപടിയിലും കൊടിമരത്തിന് സമീപത്തുമായി ഒരുസമയം 50 പേരുണ്ടാവും. ക്ഷേത്രത്തിന്റെ സോപാനത്തില്‍ ഒരുസമയം 40 പേര്‍.
മറ്റുമേഖലകളിലാണ് ബാക്കിയുള്ള പോലീസുകാരുടെ ജോലി. സന്നിധാനംമുതല്‍ ശബരിപീഠംവരെ ഒരു എസ്.പി., 11 ഡിവൈ.എസ്.പി., 33 സി.ഐ., 103 എസ്.ഐ. എന്നിങ്ങനെയാണ് സന്നിധാനത്തെ ഉദ്യോഗസ്ഥരുടെ എണ്ണം.
പമ്പയില്‍ ഒരുദിവസം 843 പേരെയും നിലയ്ക്കലില്‍ 701 പേരെയും നിയോഗിച്ചിരിക്കുന്നതായി പോലീസ് മേധാവി കഴിഞ്ഞദിവസം കോടതിയില്‍ അറിയിച്ചിരുന്നു. പമ്പ ത്രിവേണി, ഗണപതിക്ഷേത്രം, നീലിമല തുടങ്ങിയ തിരക്കുള്ള മേഖലകളില്‍ ഒരുസമയം ഭക്തരെ നിയന്ത്രിക്കാനായി 180 പേരാണ് ഡ്യൂട്ടിക്കുള്ളത്.
ടെലികമ്യൂണിക്കേഷന്‍, ബോംബ് സ്‌ക്വാഡ്, ഇന്റലിജന്‍സ്, വിജിലന്‍സ്, വെര്‍ച്വല്‍ ക്യൂ, മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് തുടങ്ങിയ വിഭാഗങ്ങളും ഉള്‍പ്പെടെ സീസണില്‍ ശബരിമലയില്‍ ജോലിചെയ്യുന്നുണ്ട്.
കണമലമുതല്‍ ചാലക്കയംവരെയാണ് നിലയ്ക്കല്‍ സ്പെഷ്യല്‍ ഓഫീസറുടെ നിയന്ത്രണത്തിലുള്ള മേഖല. ചാലക്കയംമുതല്‍ അപ്പാച്ചിമേടുവരെ പമ്പ സ്പെഷ്യല്‍ ഓഫീസറുടെ മേല്‍നോട്ടത്തിലാണ്.
മണ്ഡലപൂജ, മകരവിളക്ക് സമയത്ത് നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ പോലീസുകാരെ ജോലിക്ക് നിയോഗിക്കും. 10 ദിവസമാണ് ഒരു ബാച്ച് പോലീസ് ജോലിനോക്കുന്നത്. സന്നിധാനത്ത് കെ.എസ്. സുദര്‍ശനനും പമ്പയില്‍ എസ്. മധുസൂദനനും നിലയ്ക്കലില്‍ കെ.വി. സന്തോഷും സ്പെഷ്യല്‍ ഓഫീസര്‍മാരായി വ്യാഴാഴ്ച ചുമതലയേറ്റു.

Related Articles

Back to top button