BREAKING NEWSKERALALATEST

നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

തൃശ്ശൂര്‍: നടിയും മുന്‍ ബി.ജെ.പി. നേതാവുമായിരുന്ന ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസില്‍ തമിഴ്‌നാട് സ്വദേശികളായ അഞ്ചുപേര്‍ തൃശ്ശൂരില്‍ അറസ്റ്റില്‍. മുഖ്യപ്രതി അഴകപ്പനും കുടുംബവുമാണ് കുന്നംകുളത്ത് നിന്ന് പിടിയിലായത്. തമിഴ്‌നാട് പോലീസാണ് ഇവരെ പിടികൂടിയത്.
നിലവില്‍ കുന്നംകുളത്തിനടുത്ത് ചൂണ്ടലില്‍ താമസിക്കുന്ന തമിഴ്‌നാട് പുതുശ്ശേരി സ്വദേശി അഴകപ്പന്‍(63), ഭാര്യ നാച്ചാന്‍(56), മകന്‍ ശിവ(32), ഇയാളുടെ ഭാര്യ ആര്‍തി(28), സതീഷ്(27) എന്നിവരാണ് അറസ്റ്റിലായതെന്ന് കുന്നംകുളം പോലീസ് അറിയിച്ചു.
വ്യാജരേഖകള്‍ ഉപയോഗിച്ച് തന്റെ 25 കോടിയുടെ സ്വത്ത് അപഹരിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ സെപ്റ്റംബറില്‍ ഗൗതമി ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. തനിക്കും മകള്‍ക്കുമെതിരെ വധഭീഷണിയുണ്ടെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. 46 ഏക്കര്‍ വസ്തു വില്‍ക്കാന്‍ സഹായിക്കാനെത്തിയ അഴഗപ്പനും ഭാര്യയും തന്നെ ചതിച്ചുവെന്നാണ് പരാതിയില്‍ ഗൗതമി പറഞ്ഞിരുന്നത്.

Related Articles

Back to top button