BREAKING NEWSKERALA

തലസ്ഥാനം യുദ്ധക്കളം; വേദിക്കരികെ ടിയര്‍ ഗ്യാസ് പ്രയോഗിച്ച് പോലീസ്, കെ. സുധാകരന്‍ ആശുപത്രിയില്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഡി.ജി.പി ഓഫീസ് മാര്‍ച്ച് അക്രമാസക്തം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രസംഗിക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തിന് പിന്നാലെ പോലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും ഉപയോഗിച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന നേതാക്കളില്‍ പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന്, കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനടക്കമുള്ള നേതാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നവകേരള സദസ്സുമായി ബന്ധപ്പെട്ട ബാനറുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. ഇതിനിടെ. പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിയുകയും ചെയ്തിരുന്നു. വി.ഡി. സതീശന്‍ സംസാരിക്കുന്നതിനിടയിലായിരുന്നു സംഭവം. ഇതോടെ, പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പിന്നാലെ, ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മുതിര്‍ന്ന നേതാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണീര്‍വാതകവും ജലപീരങ്കിയും ഉപയോഗിച്ചതോടെ മുതിര്‍ന്ന നേതാക്കള്‍ വേദി വിട്ടെങ്കിലും പ്രദേശത്ത് മുദ്രാവാക്യവുമായി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയ സ്ഥിതിയാണ്. പോലീസിനെതിരെ സംഘടിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച് മുന്നോട്ട് പോകുകയാണ്.
നവംബര്‍ 18-ന് കാസര്‍കോട് നിന്നാണ് മന്ത്രിസഭയൊന്നാകെ ഒറ്റബസില്‍ യാത്രചെയ്ത് നവകേരളസദസ്സിന് തുടക്കമിട്ടത്. ഒരുമാസത്തിലേറെനീണ്ട പരിപാടി ശനിയാഴ്ച തിരുവനന്തപുരത്ത് സമാപിക്കാനിരിക്കെയാണ് പ്രതിഷേധം.

Related Articles

Back to top button