BREAKING NEWSKERALALATEST

മുഖ്യമന്ത്രിക്ക് യൂത്ത് കോണ്‍ഗ്രസ് വക 515 രൂപ, കഴിക്കാന്‍ അണ്ടിപരിപ്പും പാഴ്‌സല്‍; കാരണം നവകേരള സദസിലെ പരാതി പരിഹാരം

തൃശൂര്‍: നവകേരള സദസില്‍ നല്‍കിയ പരാതിക്ക് പരിഹാരമായി കിട്ടിയ 515 രൂപയും അതിനൊപ്പം ഫ്രീയായി അണ്ടിപരിപ്പും മുഖ്യമന്ത്രിക്ക് പാഴ്‌സല്‍ അയച്ച് യൂത്ത് കോണ്‍ഗ്രസ്. തൃശൂരിലെ വലപ്പാട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ആണ് വ്യത്യസ്തമായ സമരം നടത്തിയത്. പേരാവൂര്‍ നിയോജക മണ്ഡലത്തിലെ ഇരട്ടി കിളിയന്തറ സ്വദേശിയായ കര്‍ഷകന്‍ 4 ലക്ഷം സഹകരണ ബാങ്കില്‍ കട ബാധ്യത വന്നപ്പോള്‍ നവകേരള സദസില്‍ പരാതി നല്‍കിയിരുന്നു. 515 രൂപ കുറച്ച് ബാക്കി പൈസ തിരിച്ച് അടക്കണം എന്നതായിരുന്നു കൊടുത്ത പരാതിക്ക് ബാങ്ക് നല്‍കിയ മറുപടി.സാധാരണക്കാരനായ ഒരാള്‍ പണിക്ക് പോയാല്‍ അതില്‍ കൂടുതല്‍ പൈസ കിട്ടുമെന്നിരിക്കേ നവ കേരള സദസില്‍ പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും മുഖ്യമന്ത്രി പിന്നോട്ട് പോയതിന്റെ ഉദാഹരണമാണിതെന്ന് പറഞ്ഞുകൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്. മുഖ്യമന്ത്രിക്ക് ആ 515 രൂപ തിരിച്ച് അയച്ച് പ്രതിഷേധിച്ചതിനൊപ്പം കഴിക്കാന്‍ അണ്ടിപരിപ്പും പാഴ്‌സലായി അയച്ചിട്ടുണ്ടെന്നാണ് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ പറയുന്നത്.
യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുബിന്‍ ആണ് വ്യത്യസ്തമായ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തത്. വലപ്പാട് മണ്ഡലം പ്രസിഡണ്ട് സുജിന്‍ കരിപ്പായി അധ്യക്ഷത വഹിച്ചു. ആര്‍ട്ടിസ്റ്റ് കോണ്‍ഗ്രസ് ജില്ല പ്രസിഡണ്ട് അശ്വിന്‍ ആലപ്പുഴ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി ബിനോയ് ലാല്‍ നാട്ടിക നിയോജക മണ്ഡലം പ്രസിഡണ്ട് അഡ്വ. എ വി യദുകൃഷ്ണന്‍ , പഞ്ചായത്ത് മെമ്പര്‍ അജ്മല്‍ ഷെരീഫ്, കോണ്‍ഗ്രസ് നേതാക്കളായ സുമേഷ് പാനാട്ടില്‍ ജോസ് താടിക്കാരന്‍ , കെ എച്ച് കബീര്‍, ഫിറോസ് വി എ , സന്തോഷ് പി എസ് , സചിത്രന്‍ തയ്യില്‍, പ്രസാദ് നാട്ടിക , അന്‍ഫര്‍ പുതിയ വീട്ടില്‍ രജിത്ത് രവി എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button