BREAKING NEWSWORLD

റോമില്‍ കാമുകിയോട് ക്ലാസ്സ് വിവാഹാഭ്യര്‍ത്ഥന, മറുപടി കേട്ട് ചങ്കുതകര്‍ന്ന് യുവാവ്

ലോകത്തിലെ പ്രണയികള്‍ കൈകള്‍ കോര്‍ത്തുപിടിച്ച് ഒരുമിച്ച് നടക്കണമെന്ന് ആഗ്രഹിക്കുന്ന മനോഹര നഗരമാണ് റോം. പ്രണയികളുടെ നഗരം. കാല്പനികവും പ്രണയാതുരവുമായ വിവാഹാഭ്യര്‍ത്ഥനകള്‍ക്ക് സാക്ഷ്യം വഹിക്കുന്ന നഗരം. ഒട്ടേറെ യുവാക്കളാണ് ഈ നഗരത്തില്‍ വച്ച് തങ്ങളുടെ പ്രണയികളോട് ആ ചോദ്യം ചോദിക്കാറുള്ളത് -വില്‍ യൂ മാരി മീ? നീ എന്നെ വിവാഹം കഴിക്കുമോ?
എന്നാല്‍, റോമില്‍ വച്ച് തന്റെ കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ യുവാവിന് തന്റെ ചങ്കുതകര്‍ന്ന പോലെ ഒരു ഫീലിംഗാണുണ്ടായത്. അധികം വൈകാതെ ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആകെയും പ്രചരിക്കാനും തുടങ്ങി. യുവാവ് പ്രതീക്ഷിച്ച ഉത്തരമായിരുന്നില്ല കാമുകി അയാള്‍ക്ക് നല്‍കിയത്. വീഡിയോയില്‍ റോമില്‍ വച്ച് കൈപിടിച്ച് നൃത്തം ചെയ്യുന്ന യുവതിയും യുവാവുമാണുള്ളത്.
അതിനിടയില്‍ യുവാവ് തന്റെ കയ്യില്‍ സൂക്ഷിച്ചിരുന്ന മോതിരം എടുക്കുകയും കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്യുന്നു. എന്നാല്‍, പെട്ടെന്ന് അങ്ങനെയൊരു നീക്കം കാമുകനില്‍ നിന്നുണ്ടായപ്പോള്‍ യുവതി പകച്ചുപോയി. അവരത് തീരെ പ്രതീക്ഷിച്ചിരുന്നില്ല. അവരത് തുറന്ന് പറയുകയും ചെയ്യുന്നുണ്ട്. ഒപ്പം തന്നെ താന്‍ വിവാഹത്തിന് തയ്യാറായിട്ടില്ല എന്നും യുവതി പറയുന്നു. അതിന്റെ അര്‍ത്ഥമെന്താണ്, ഇത് യെസ് ആണോ നോ ആണോ എന്നാണ് യുവാവ് ചോദിക്കുന്നത്. ഇരുവര്‍ക്കും ചുറ്റിലും കുറച്ച് ആളുകളും കൂടിയിട്ടുണ്ട്. എന്നാല്‍, യുവതി നോ എന്ന് തന്നെ ഉത്തരം നല്‍കി. ഒപ്പം ഇതിനാണോ നാം റോമിലേക്ക് വന്നത് എന്നും യുവതി ചോദിക്കുന്നുണ്ട്.
വളരെ വേഗത്തിലാണ് വീഡിയോ വൈറലായത്. ആദ്യം അത് ടിക്ടോക്കിലാണ് വൈറലായതെങ്കില്‍ പിന്നീട് മറ്റ് സോഷ്യല്‍ മീഡിയകളിലും ശ്രദ്ധിക്കപ്പെട്ടു. ചിലരെല്ലാം യുവാവിനോട് സഹതപിച്ചു. എന്നാല്‍, ആള്‍ക്കൂട്ടത്തില്‍ വച്ചുള്ള ഇത്തരം വിവാഹാഭ്യര്‍ത്ഥനകള്‍ ഒരുതരം ബ്ലാക്ക്‌മെയ്‌ലിംഗാണ്, യുവതികള്‍ യെസ് പറയാന്‍ നിര്‍ബന്ധിക്കപ്പെടും എന്ന യുക്തിപൂര്‍വ്വമായ കമന്റുകള്‍ പങ്കുവച്ചവരും കുറവല്ല.

Related Articles

Back to top button