BUSINESSBUSINESS NEWS

സോമാനി മാക്സ്’ കവര്‍സ്റ്റോണ്‍ 15 പുറത്തിറക്കി

മുംബൈ : സെറാമിക് ടൈലുകളുടെയും അനുബന്ധ ഉല്‍പന്നങ്ങളുടെയും ആഗോള മുന്‍നിരയിലുള്ള സോമാനി സെറാമിക്സ് ലിമിറ്റഡ്, തങ്ങളുടെ പുതിയ ബ്രാന്‍ഡായ ‘സോമാനി മാക്സിന്’ കീഴില്‍ കവര്‍സ്റ്റോണ്‍ 15 എന്ന 15ാാ ആഡംബര സ്ലാബുകളുടെ ശേഖരം പുറത്തിറക്കി.
സോമാനിയുടെ ഫ്രിറ്റേജ് കോംപാക്റ്റ് സ്ലാബ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച കവര്‍സ്റ്റോണ്‍ 15 വളരെ ഉയര്‍ന്ന താപനിലയില്‍ സൂക്ഷ്മമായ പ്രക്രിയകളിലൂടെ അസാധാരണമായ ഉപരിതല ഗുണങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്നു.
ഇടതൂര്‍ന്നതും കടുപ്പമുള്ളതും സുഷിരങ്ങളില്ലാത്തതും മോടിയുള്ളതുമായ പ്രതലമുള്ള ഈ സ്ലാബുകള്‍ തീ, രാസവസ്തുക്കള്‍, പാടുകള്‍, പോറലുകള്‍ എന്നിവയെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ്.നൂതനത്വത്തോടുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയില്‍, എഫ്സിഎസ് സാങ്കേതികവിദ്യ ഉപയോഗിച്ച് അത്യാധുനിക കവര്‍സ്റ്റോണ്‍ 15 ശ്രേണിയില്‍, ആവേശകരമായ വലുപ്പങ്ങളും മുന്‍പ് കണ്ടിട്ടില്ലാത്ത ഫിനിഷുകളും അവതരിപ്പിക്കുന്നു. ഈ പുതിയ സ്ലാബുകള്‍ ഗ്രൗട്ട് ലൈനുകള്‍ കുറയ്ക്കാനും കൗണ്ടര്‍ടോപ്പുകള്‍, സ്റ്റെയര്‍കെയ്സുകള്‍, ഫ്ളോറിംഗ്, വാള്‍ ക്ലാഡിംഗ്, ഫര്‍ണിച്ചര്‍ ഘടകങ്ങള്‍, വിന്‍ഡോ, ലിഫ്റ്റ് സീലിംഗ് എന്നിങ്ങനെ പുത്തന്‍ കാഴ്ചപ്പാടുകള്‍ നല്‍കാനും സഹായിക്കുന്നു. മിനുക്കിയ മാര്‍ബിളിന്റെ സമൃദ്ധമായ തിളക്കമോ, മര ഉപരിതലത്തിന്റെ ഉജ്ജ്വലമായ ചാരുതയോ, പ്രകൃതിദത്ത കല്ലിന്റെ പരുക്കന്‍ വശമോ ആകട്ടെഭ, ‘സോമനി മാക്സ്’ പരിധിയില്ലാത്ത സര്‍ഗ്ഗാത്മകതയെ ക്ഷണിക്ക്നു.’ സോമനി സെറാമിക്സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അഭിഷേക് സോമനി പറഞ്ഞു.

Related Articles

Back to top button