BREAKING NEWSWORLD

ചതിയനായ കാമുകന് 83 ലക്ഷത്തിന്റെ പണി കൊടുത്തെന്ന് കാമുകി

ഒണ്‍ലിഫാന്‍സ് മോഡലായ അവ ലൂയിസ് അടുത്തിടെ ടിക്ടോക്കില്‍ ഒരു വീഡിയോ പങ്കുവച്ചു. അത് കണ്ടത് മൂന്ന് മില്ല്യണിലധികം ആളുകളാണ്. അതില്‍ അവ പറയുന്നത് തന്നെ ചതിച്ച തന്റെ മുന്‍ കാമുകന് താന്‍ എങ്ങനെ പണികൊടുത്തു എന്നാണ്. ഏതായാലും, അവയുടെ വീഡിയോ കണ്ട ഭൂരിഭാ?ഗം പേരും അത് നന്നായി, പണി കൊടുക്കുമ്പോള്‍ ഇങ്ങനെ വേണം കൊടുക്കാന്‍ എന്നെല്ലാം കമന്റും ചെയ്തു.
ഇനി, എന്താണ് അവ കാമുകനോട് ചെയ്തത് എന്നല്ലേ? അവയുടെ മുന്‍ കാമുകന്‍ അവളെ ചതിക്കുകയും മറ്റൊരാളുമായി ബന്ധം സൂക്ഷിക്കുകയും ചെയ്യുകയായിരുന്നത്രെ. എന്നാല്‍, കാമുകന്‍ അവളോട് പറഞ്ഞ ഒരു രഹസ്യം അവ അയാള്‍ ചെയ്ത ചതിക്ക് പകരം വീട്ടാനായി ഉപയോ?ഗപ്പെടുത്തുകയായിരുന്നു. പ്രണയത്തിലായിരിക്കെ അയാള്‍ അവളോട് താന്‍ ടാക്‌സ് വെട്ടിച്ച കാര്യം പറഞ്ഞിരുന്നു. എന്നാല്‍, കാമുകന്‍ തന്നെ ചതിക്കുകയാണ് എന്ന് മനസിലായ അവ ടാക്‌സ് വെട്ടിക്കുന്ന കാര്യം അയാള്‍ക്കെതിരെ ഉപയോ?ഗിച്ചു. അധികൃതരോട് ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തുവത്രെ.
വിവരം ഐആര്‍എസ്സിനെ അറിയിച്ചതിനാല്‍ തന്റെ മുന്‍ കാമുകന് അടക്കേണ്ടി വരിക 100,000 ഡോളറാണ്. അതായത്, ഏകദേശം 83 ലക്ഷം രൂപ എന്നാണ് അവ പറയുന്നത്. മാത്രവുമല്ല, വിവരം നല്‍കിയതിന് അവള്‍ക്ക് 100k പ്രതിഫലം കിട്ടും എന്നും പറയുന്നു. കാമുകന്‍ ജയിലിലാണ് എന്നും അവള്‍ പറഞ്ഞു. അവന്‍ ജയിലില്‍ കഴിയും, ആ ദിവസങ്ങളിലെല്ലാം അവന്‍ കാരണം കിട്ടിയ പണം ഉപയോ?ഗിച്ച് താന്‍ അടിപൊളിയായി ജീവിക്കും എന്നാണ് യുവതി പറയുന്നത്. ഒപ്പം സ്ത്രീകളുടെ പ്രതികാരം വളരെ ശക്തിയേറിയതാണ് എന്നും അവള്‍ പറയുന്നു.
എന്നാല്‍, ഫോബ്‌സ് മാ?ഗസിന്‍ അവ ഉന്നയിച്ച അവകാശവാദങ്ങളെ എതിര്‍ത്തിട്ടുണ്ട്. അതില്‍, നികുതിദായകന് അപ്പീലിന് പോകാമെന്നും ഈ പ്രക്രിയകളെല്ലാം കഴിഞ്ഞ ശേഷം മാത്രമേ റിവാര്‍ഡ് തുകകള്‍ കിട്ടൂ എന്നും പറയുന്നു. ഒപ്പം തന്നെ ടാക്‌സ് വെട്ടിച്ചതിന് ഒരാളെ ജയിലില്‍ അടയ്ക്കാനുള്ള സാധ്യത കുറവാണ് എന്നും അതിനാല്‍ തന്നെ അവള്‍ പറഞ്ഞത് വിശ്വസിക്കാന്‍ പ്രയാസമാണ് എന്നും പറയുന്നു.

Related Articles

Back to top button