BANKINGBUSINESS

മുത്തൂറ്റ് ഫിന്‍കോര്‍പ്പ് 200 കോടി രൂപ സമാഹരിച്ചു

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ പതാക വാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പില്‍ 200 കോടി രൂപയുടെ നിക്ഷേപം നടത്തിയതായി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് (നീല മുത്തൂറ്റ്) പ്രഖ്യാപിച്ചു. ഓരോ ലക്ഷം രൂപ മുഖവിലയുള്ള എന്‍സിഡികളുടെ സ്വകാര്യ പ്ലെയ്സ്മെന്റ് വഴിയായിരുന്നു ഇത്.
അഞ്ചു വര്‍ഷമാണ് ഇവയുടെ കാലാവധി. പലിശ അര്‍ധ വാര്‍ഷിക അടിസ്ഥാനത്തിലാവും നല്‍കുക. ക്രിസില്‍ എഎ/സ്റ്റേബിള്‍ റേറ്റിങ് നല്‍കിയിട്ടുള്ള ഈ സെക്യേര്‍ഡ് എന്‍സിഡികള്‍ ബിഎസ്ഇയുടെ ഡെറ്റ് വിപണി വിഭാഗത്തില്‍ ലിസ്റ്റു ചെയ്തിട്ടുണ്ട്.വിശ്വാസ്യതയും വ്യക്തിത്വവുമാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ അടിത്തറയെന്ന് മൂത്തൂറ്റ് ഫിന്‍കോര്‍പ്പ് സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് തങ്ങളുടെ എന്‍സിഡികളില്‍ നിക്ഷേപിച്ചു എന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും ഈ തുക തുടര്‍ന്നുള്ള വായ്പകള്‍ നല്‍കാനും ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്കും തുടര്‍ന്നുള്ള വികസന പദ്ധതികള്‍ക്കും ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button