BUSINESSBUSINESS NEWS

ലിറാഗ്ലുറ്റൈഡ് മരുന്ന് ഇന്ത്യയില്‍ ആദ്യമായി

കൊച്ചി: പ്രമേഹത്തിനെതിരായ ചികിത്സയ്ക്ക് ഫലപ്രദമായ ലിറാഗ്ലുറ്റൈഡ് മരുന്ന് ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ച് ഗ്ലെന്‍മാര്‍ക്ക്.
അന്താരാഷ്ട്ര പ്രേമഹചികിത്സ അനുബന്ധ പഠനങ്ങളില്‍ മുന്നിട്ടുനില്‍കുന്ന ലിറാഗ്ലുറ്റൈഡ് മരുന്നിന്റെ വകഭേദം ലിറാഫിറ്റ് എന്ന പേരിലാണ് ഇന്ത്യയില്‍ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് പുറത്തിറക്കിയത്.
ടൈപ്പ് 2 പ്രമേഹരോഗികളുടെ ഗ്ലൈസമിക് സൂചിക ഫലപ്രദമായി നിയന്ത്രിക്കാന്‍ ശേഷിയുള്ള ലിറാഫിറ്റിനു ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ)യുടെ അനുമതി ഇതിനോടകം ലഭിച്ചുകഴിഞ്ഞു.
മുതിര്‍ന്ന ഒരു വ്യക്തിക്ക് ഒരു ദിവസം ആവശ്യമായ 1.2 മില്ലിഗ്രാം മരുന്നിന് 100 രൂപയാണ് വില. ഇതുവഴി, പ്രമേഹചികിത്സയുടെ ചെലവ് 70% വരെ കുറയ്ക്കാന്‍ സാധിക്കും.
ഈ മരുന്ന് രോഗിയുടെ ശരീരത്തിലേക്ക് നേരിട്ട് കുത്തിവെയ്ക്കുകയാണ് ചെയ്യുന്നത്.സാധാരണക്കാര്‍ക്കും താങ്ങാനാവുന്ന ലിറാഗ്ലുറ്റൈഡിന്റെ ചെലവ് കുറഞ്ഞ രൂപം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഗ്ലെന്‍മാര്‍ക്കിന്റെ ഇന്ത്യ ഫോര്‍മുലേഷന്‍ പ്രസിഡന്റും ബിസിനസ് ഹെഡുമായ അലോക് മാലിക് പറഞ്ഞു.

Related Articles

Back to top button