BREAKING NEWSWORLD

കടുവക്കുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ച്, മുത്തം വച്ച്, പാലുകൊടുത്ത് ഒറാങ്ങ്ഉട്ടാന്‍

ഒറാങ്ങ്ഉട്ടാന്റെ വീഡിയോയും ചിത്രങ്ങളും കാണാന്‍ ആളുകള്‍ക്ക് വളരെ ഇഷ്ടമാണ്. മനുഷ്യനോട് സാമ്യമുള്ള ചില ചേഷ്ടകള്‍ അവ കാണിക്കുന്നത് തന്നെയാണ് അതിന് പ്രധാന കാരണം. അവയുടെ നിരവധിക്കണക്കിന് ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇതും. ആരുടെ മനസിലും സ്‌നേഹവും വാത്സല്യവും നിറക്കാന്‍ ഈ വീഡിയോയ്ക്ക് സാധിക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അതുപോലെ നമ്മുടെ ചുണ്ടില്‍ ഒരു കുഞ്ഞുപുഞ്ചിരി വിരിയിക്കാനും ഇതിന് കഴിയും.
ചിലപ്പോഴൊക്കെ മൃ?ഗങ്ങള്‍ക്കിടയില്‍ വല്ലാത്തൊരുതരം സാഹോദര്യം നാം കാണാറുണ്ട്. അതുകൊണ്ടാവാം പലപ്പോഴും നമ്മുടെ വീട്ടിലെ പൂച്ചയും പട്ടിയും സൗഹൃദത്തില്‍ ആയിരിക്കുന്നത്. ഇവിടെ അതുപോലെ ഒരു ഒറാങ്ങ്ഉട്ടാന്‍ കടുവക്കുട്ടികള്‍ക്ക് പാല്‍ കൊടുക്കുന്നതും അവയെ നോക്കി ഒപ്പമിരിക്കുന്നതുമാണ് കാണാനാവുക. ഒരു ഒറാങ്ങ്ഉട്ടാനാണ് വീഡിയോയില്‍ ഉള്ളത്. അതിനു ചുറ്റുമായി കുറച്ച് കടുവക്കുട്ടികളെ കാണാം. ആ ഒറാങ്ങ്ഉട്ടാന്‍ കടുവക്കുഞ്ഞുങ്ങളെ കയ്യിലെടുക്കുന്നതും കൊഞ്ചിക്കുന്നതും അവയോട് വാത്സല്യം പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.
അതുകൊണ്ടും തീര്‍ന്നില്ല, ഒരു കുപ്പിയില്‍ വച്ചിരിക്കുന്ന പാലെടുത്ത് അത് കടുവക്കുഞ്ഞുങ്ങളെ കുടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ശരിക്കും നമ്മളെങ്ങനെയാണോ ഒരു കുഞ്ഞിനെ വാത്സല്യത്തോടും സ്‌നേഹത്തോടും പരിചരിക്കുന്നതും നോക്കുന്നതും അതുപോലെ തന്നെയാണ് ഇവിടെ ഒറാങ്ങ്ഉട്ടാനും പെരുമാറുന്നത്. കാണുന്ന ഏതൊരു മനുഷ്യനും ആ വീഡിയോയോട് ഒരു പ്രത്യേകം ഇഷ്ടം തോന്നിപ്പോകും. സ്‌നേഹം, വാത്സല്യം എന്നതൊന്നും ഏതെങ്കിലും ഒരു പ്രത്യേക ജീവിയുടെ മാത്രം വികാരമല്ല. മറിച്ച് സകല ജീവജാലങ്ങളിലും ആ വികാരം പലതരത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നുണ്ട് എന്നും ഈ വീഡിയോ കാണുമ്പോള്‍ നമുക്ക് മനസിലാവും.

ഇതൊരു പഴയ വീഡിയോ ആണെങ്കിലും ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ അത് വൈറലായി കൊണ്ടിരിക്കുകയാണ്. Nature is Amazing എന്ന യൂസര്‍ ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോ ഇപ്പോള്‍ വീണ്ടും നമ്മുടെ മനം കവരുകയാണ്.

Related Articles

Back to top button