ALAPPUZHAKERALALOCAL NEWS

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഗ്രാമശാസ്ത്ര ജാഥ ഉദ്ഘാടനം ചെയ്തു

മാന്നാര്‍: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഗ്രാമശാസ്ത്ര ജാഥ ഉദ്ഘാടനം മാന്നാര്‍ മുട്ടേല്‍ ജംഗ്ഷനില്‍ നടന്നു.
പുത്തന്‍ ഇന്ത്യ പണിയുവാന്‍ ശാസ്ത്ര ബോധം വളരണം എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാനമാകെ നടത്തുന്ന ഗ്രാമ ശാസ്ത്ര ജാഥയുടെ ചെങ്ങന്നൂര്‍ മേഖലാതല ഉദ്ഘാടനം ജനുവരി 13 വൈകിട്ട് മൂന്നുമണിക്ക് മാന്നാര്‍ മുട്ടേല്‍ ജംഗ്ഷനില്‍ നടന്നു. സ്വാഗത സംഘം ചെയര്‍മാന്‍ ബി.കെ.പ്രസാദ് അധ്യക്ഷനായ യോഗം പ്രൊഫസര്‍ പി.ഡി .ശശിധരന്‍ ഉദ്ഘാടനം ചയ്തു. ജാഥാ ക്യാപ്റ്റന്‍ പി എന്‍ ശെല്‍വരാജിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി രത്‌നകുമാരി പതാക കൈമാറി. യോഗത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി സി.പ്രവീണ്‍ ലാല്‍ ,മേഖലാ ഭാരവാഹികളായ ടി കെ സുഭാഷ്, പി.ആര്‍ വിജയകുമാര്‍ , ഡി.സലിം,ശ്രീകുമാര്‍ , ലാജി ജോസഫ് , സിപി സുധാകരന്‍, ,കെ മധു , രാധാമണി ശശീന്ദ്രന്‍ , ജയകൃഷ്ണന്‍ ,പാര്‍വതി രാജു , എലിസബത്ത് തുടങ്ങിയവര്‍ സംസാരിച്ചു..കുന്നത്തൂര്‍ ജംഗ്ഷന്‍, കൂട്ടമ്പേരൂര്‍ എസ്‌കെവി ജംഗഷര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം എണ്ണയ്ക്കാടു ജംഗ്ഷനില്‍ ജാഥ സമാപിച്ചു.

Related Articles

Back to top button