AUTOBUSINESSBUSINESS NEWSFOUR WHEELER

സ്‌കോഡ ഇന്ത്യ ഒരു ലക്ഷത്തിലേറെ കാറുകള്‍ വിറ്റു

കൊച്ചി: 2022 ജനുവരി മുതല്‍ 2023 ഡിസംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്ത് ഒരു ലക്ഷത്തിലേറെ സ്‌കോഡ കാറുകള്‍ വില്‍പന നടത്തി. .ഇന്ത്യയില്‍ രൂപകല്‍പന ചെയ്ത് ഉല്‍പാദിപ്പിച്ച കുഷാഖും സ്ലാവിയയുമാണ് ഏറ്റവും കുറഞ്ഞ കാലം കൊണ്ട് ഈ നാഴികക്കല്ല് പിന്നിടാന്‍ സ്‌കോഡയെ സഹായിച്ചത്. മുന്‍പ് ഒരു ലക്ഷം കാറുകള്‍ വില്‍ക്കാന്‍ ആറ് വര്‍ഷമെടുത്ത സ്ഥാനത്ത് രണ്ട് വര്‍ഷം കൊണ്ട് ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞു.
2022 സ്‌കോഡയെ സംബന്ധിച്ചേടത്തോളം ഇന്ത്യയിലെ ഏറ്റവും മികച്ച വര്‍ഷമായിരുന്നു. കുഷാഖും സ്ലാവിയയും വിപണിയിലെത്തിയതിന്പിന്നാലെയാണിത്. കാറുകള്‍ വിപണിയില്‍ ലഭ്യമാക്കുന്നതില്‍ വന്ന കാലതാമസം മൂലം 2023ന്റെ ആദ്യ പകുതിയില്‍ ഈ കുതിപ്പിന് ചെറിയൊരു വിരാമമുണ്ടായെങ്കിലും കഴിഞ്ഞ വര്‍ഷം ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ 48,875 യൂണിറ്റുകള്‍ വില്‍ക്കാന്‍ സാധിച്ചുവെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്റ് ഡയറക്റ്റര്‍ പീറ്റര്‍ ജനേബ പറഞ്ഞു. വിപണന സര്‍വീസ് ശൃംഖലകളുടെ എണ്ണം 2021 ആദ്യം 120 ആയിരുന്നത്2023 അവസാനത്തോടെ 260 ആയി വര്‍ധിച്ചു.സ്‌കോഡ ഇന്ത്യയുടെ എല്ലാ കാറുകളും സുരക്ഷാ പരിശോധനകളില്‍ പഞ്ചനക്ഷത്ര റേറ്റിങ് നേടിയവയാണ്. ഗ്ലോബല്‍ എന്‍കാപ്പിന്റെ കൂടുതല്‍ കര്‍ശനമായ സുരക്ഷാ പരിശോധനയെ അതിജീവിച്ച ആദ്യ കാറായി കുഷാഖ് 2022 ഒക്ടോബറില്‍ മാറി. 2023 ഏപ്രിലില്‍ സ്ലാവിയയും ഇതേനേട്ടം കൈവരിച്ചു. യൂറോ എന്‍കാപ് ടെസ്റ്റില്‍ കോഡിയാക്ക് നേരത്തെതന്നെ ഫൈവ് സ്റ്റാര്‍ റേറ്റിങ് കരസ്ഥമാക്കിയിരുന്നു.ഇന്ത്യയില്‍നിര്‍മിച്ച സ്‌കോഡ കാറുക? ഇപ്പോ? ജി സി സിരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. നടപ്പ് വര്‍ഷം വിയറ്റ്നാംപണിയിലേക്ക് കടക്കുന്ന സ്‌കോഡ, പൂനെ പ്ലാന്റി? നിന്നാണ്കാറുകളും ഘടകങ്ങളും അവിടത്തേക്ക് കയറ്റുമതി ചെയ്യുന്നത്.

Related Articles

Back to top button