BREAKING NEWSKERALALATESTNEWS

കേരളത്തിലെ ആദ്യ ദീപാലംകൃത പാലമായി ചരിത്രത്തില്‍ ഇടം പിടിച്ച് ഫറോഖ് പാലം

കോഴിക്കോട്: സംസ്ഥാനത്തെ ആദ്യത്തെ ദീപാലംകൃത പാലമെന്ന പദവി ഫറോഖ് പഴയപാലത്തിന് സ്വന്തം. നവീകരിച്ച പാലങ്ങള്‍ ദീപാലംകൃതമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫറോഖ് പഴയ പാലത്തില്‍ സംഘടിപ്പിച്ചു. മന്ത്രി മുഹമ്മദ് റിയാസ് ദീപാലംകൃതമായ പാലം പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തു.

1.65 കോടി രൂപ മുതല്‍ മുടക്കിലാണ് പൊതുമരാമത്ത് വകുപ്പും വിനോദ സഞ്ചാര വകുപ്പും ചേര്‍ന്ന് പാലം ദീപാലകൃതമാക്കിയത്. പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ വിഭാഗമാണ് പാലത്തില്‍ വൈദ്യുത ദീപാലങ്കാരം ഒരുക്കിയത്.

പാലത്തില്‍ സെല്‍ഫി പോയിന്റിന് പുറമേ വീഡിയോ വാള്‍, കഫെറ്റീരിയ, സ്ട്രീറ്റ് ലൈബ്രറി, ഗാര്‍ഡന്‍ മ്യൂസിക്, കുട്ടികളുടെ പാര്‍ക്ക്, സൗജന്യ വൈഫൈ, വി ആര്‍ ഹെഡ്സെറ്റ് മൊഡ്യൂള്‍, ടോയ് ലെറ്റ് ബ്ലോക്ക്, നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോമേറ്റഡ് ട്രാഫിക് സിഗ്നല്‍ തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

Related Articles

Back to top button