BREAKING NEWSKERALA

സെക്രട്ടറിയേറ്റ് മാര്‍ച്ച് അതിക്രമ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം, ഇനി ഒരു കേസ് മാത്രം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ഒരു കേസില്‍ കൂടി ജാമ്യം ലഭിച്ചു. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമ കേസിലാണ് ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. കന്റോണ്‍മെന്റ് പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതോടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ മൂന്ന കേസുകളിലും രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചിരിക്കുകയാണ്. ഡിജിപി ഓഫീസ് മാര്‍ച്ച് കേസിലെ ജാമ്യാപേക്ഷ ഉടന്‍ പരിഗണിക്കും. ഇതില്‍ കൂടി ജാമ്യം ലഭിച്ചാല്‍ രാഹുല്‍ ജയില്‍മോചിതനാകും.

Related Articles

Back to top button