BUSINESSBUSINESS NEWS

ലക്ഷദ്വീപ് ഇനി തൊട്ടടുത്ത് , എയര്‍ ടെല്‍ ആദ്യത്തെ 5G നെറ്റ്വര്‍ക്ക് ദാതാവായി

കൊച്ചി : മാലദ്വീപില്‍ നിന്നും വിനോദസഞ്ചാരികളെ ലക്ഷദ്വീപില്‍ എത്തിക്കാന്‍ ഇന്ത്യ ശ്രമങ്ങള്‍ ശക്തമാക്കി. ഈ ശ്രമങ്ങള്‍ക്കു കരുത്തു പകരാന്‍ എയര്‍ ടെലും രംഗത്ത് .സമീപകാല സംഭവവികാസങ്ങള്‍ ഈ മറഞ്ഞിരിക്കുന്ന ദ്വീപിനെ വന്‍ കരയുടെ ഭാഗമാക്കുവാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി കടലിലൂടെ വലിച്ച ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളിലൂടെഎത്തിയ ഹൈസ്പീഡ് ഇന്റര്‍നെറ്റ്, എയര്‍ടെല്ലിന്റെ 5 ജി മൊബൈല്‍ കണക്റ്റിവിറ്റി ലഭ്യമായതോടെ ലക്ഷദ്വീപില്‍ അടിസ്ഥാന സൗകര്യ രംഗത്തെ വന്‍ മുന്നേറ്റത്തിു നാന്ദികുറിച്ചു ലക്ഷദ്വീപിന്റെ വിനോദസഞ്ചാര മേഖലയെ പൊതുധാരയയില്‍ എത്തിക്കുകയാണ് ആദ്യ ലക്ഷ്യം.പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഈസംവിധാനത്തിലൂടെ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനം സാറ്റെലൈറ്റില്‍ നിന്ന് പൂര്‍ണമായും ഫൈബറിലേക്ക് മാറി്.അഗത്തിയിലും കവരത്തിയിലുമാണ് എയര്‍ടെല്‍ ഇപ്പോള്‍ 5 ജി സേവനം ലഭ്യമാക്കുന്നത്.ലക്ഷദ്വീപില്‍ യാത്രാ സൗകര്യങ്ങള്‍ പരിമിതമായി മാത്രമുണ്ടായിരുന്ന കാലമൊക്കെ മാറി. ഇപ്പോള്‍ കൊച്ചി, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളി?നിന്ന് അഗത്തിയിലേക്കും ബംഗാരത്തെക്കും നേരിട്ടുള്ള വിമാന സര്‍വീസുണ്ട്.ദ്വീപുകളെ കൂട്ടിയിണക്കുന്ന . ഫെറി സര്‍വീസുകള്‍, സ്വകാര്യ യാട്ടുകള്‍ ,ചാര്‍ട്ടേഡ് ബോട്ടുകള്‍ എന്നിവയും വിനോദ സഞ്ചാരികള്‍ക്ക് അനുഗ്രഹമാണ് . .

Related Articles

Back to top button