ENTERTAINMENTMALAYALAM

ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല, വിശ്വാസി’; അന്നപൂരണി വിവാദത്തില്‍ മാപ്പുപറഞ്ഞ് നയന്‍താര

ചെന്നൈ: നെറ്റ്ഫ്‌ലിക്‌സ് ചിത്രമായ അന്നപൂരണിയില്‍ ശ്രീരാമനെ അപഹസിക്കുന്ന പരാമര്‍ശമുണ്ടെന്ന വിവാദത്തില്‍ സിനിമയിലെ നായിക നയന്‍താര മാപ്പുപറഞ്ഞു. ജയ്ശ്രീറാം എന്ന തലക്കെട്ടില്‍ എക്‌സില്‍ നല്‍കിയ പോസ്റ്റില്‍, വിശ്വാസിയായ തന്റെ പ്രവൃത്തി ബോധപൂര്‍വമല്ലെന്നും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും നയന്‍താര പറഞ്ഞു.
സംഭവം വിവാദമായതോടെ നെറ്റ്ഫ്‌ലിക്‌സ് ചിത്രം പിന്‍വലിച്ചിരുന്നു. മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നയന്‍താര ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസുണ്ട്.

Related Articles

Back to top button