BREAKING NEWSKERALALATEST

ഇറങ്ങുന്നതിനിടെ ട്രെയിനിന് അടിയില്‍പ്പെട്ട് യുവാവ് മരിച്ചു; സംഭവം കോട്ടയം റെയില്‍വേ സ്റ്റേഷനില്‍

കോട്ടയം: സ്റ്റേഷനില്‍ ഇറങ്ങുന്നതിനിടയില്‍ ട്രയിനിന് അടിയിലേക്ക് വീണ് യുവാവ് മരിച്ചു. കോട്ടയം പുതുപ്പള്ളി സ്വദേശി ദീപക് പുന്നൂസ് ജോര്‍ജ് (26) ആണ് മരിച്ചത്. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്കായിരുന്നു അപകടമുണ്ടായത്.പൂനെ – കന്യാകുമാരി എക്സ്പ്രസ് ട്രെയിനില്‍ നിന്നിറങ്ങിയ യുവാവ് കണ്ണടയെടുക്കാനായി വീണ്ടും തിരികെ കയറിയതായിരുന്നു. ഇതിനിടെ ട്രെയിന്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ ചാടിയിറങ്ങുകയും പ്ലാറ്റ്ഫോമിനും ട്രയിനിനും ഇടയില്‍ വീഴുകയുമായിരുന്നു.പൂനെയില്‍ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥിയായിരുന്നു ദീപക്ക്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Related Articles

Back to top button