BREAKING NEWSLATESTNATIONALNEWS

ഈ മാസം 22 ന് എല്ലാവരും ‘രാംജ്യോതി’ തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

മുംബൈ: ഈ മാസം 22 ന് എല്ലാവരും ‘രാംജ്യോതി’ തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീരാമ തത്വങ്ങളാണ് തന്റെ സര്‍ക്കാരിന്റെ പ്രചോദനമെന്നും ദാരിദ്ര്യത്തിന്റെ അന്ധകാരത്തെ അകറ്റുമെന്നും മോദി പറഞ്ഞു.

മഹാരാഷ്ട്രയിലെ സോലാപൂരില്‍ 2,000 കോടി രൂപയുടെ 8 അമൃത് (അടല്‍ മിഷന്‍ ഫോര്‍ റീജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍) പദ്ധതികളുടെ തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു മോദി. മോദിയുടെ ഗ്യാരണ്ടി എന്നാല്‍ പറഞ്ഞത് പാലിക്കുമെന്നാണ് അര്‍ത്ഥമാക്കുന്നത്. നല്‍കിയ വാക്ക് പാലിക്കണമെന്നാണ് ശ്രീരാമന്‍ നമ്മെ പഠിപ്പിച്ചത്. പാവപ്പെട്ടവരുടെ ക്ഷേമത്തിനും ശാക്തീകരണത്തിനും തങ്ങള്‍ നല്‍കിയ വാക്ക് ഉറപ്പായും നിറവേറ്റുമെന്നും അദേഹം പറഞ്ഞു.

Related Articles

Back to top button