KERALALATEST

അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത് 2024 ഫെബ്രുവരി നാലിന്

പത്തനംതിട്ട: അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത് 2024 ഫെബ്രുവരി നാലിന് പമ്പാ മണല്‍പുറത്ത് ശ്രീവിദ്യാധിരാജ നഗറില്‍ ആരംഭിക്കും. ഹിന്ദുമത മഹാ മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 112 -മത് പരിഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു .വിദ്യാധിരാജ ചട്ടമ്പി സ്വാമി സമാധി ശതാബ്ദി സ്മാരക പരിഷത്തായാണ് ഇക്കൊല്ലം നടത്തുന്നത്. 4 ന് വൈകിട്ട് 4 ന്, ചിന്മയ മിഷന്‍ ആഗോള മേധാവി ആദരണീയനായ സ്വാമി H H സ്വരൂപാനന്ദജി മഹാരാജ് ഉത്ഘാടനം
നിര്‍വഹിക്കും. ഹിന്ദു മത മഹാമണ്ഡലം പ്രസിഡന്റ് പി.എസ് നായര്‍ അധ്യക്ഷത വഹിക്കും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ ,ചിന്മയ മിഷന്‍ കേരള അദ്ധ്യക്ഷന്‍ അനുഗ്രഹ പ്രഭാഷണവും, മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മുഖ്യ പ്രഭാഷണവും നടത്തും. സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യാതിഥി ആയിരിക്കും. പുതിയകാവ് ദേവി ക്ഷേത്രത്തില്‍ നിന്ന് പതാക ഘോഷയാത്രയും പന്മന ആശ്രമത്തില്‍ നിന്ന് ജ്യോതി പ്രയാണഘോഷയാത്രയും എഴുമറ്റൂര്‍ ആശ്രമത്തില്‍ നിന്ന് ഛായാചിത്രഘോഷയാത്രയും 4 ന് രാവിലെ 11 ന് ശ്രീവിദ്യാധിരാജ നഗറില്‍ എത്തി ചേരും. വൈകിട്ട് ആദ്ധ്യാത്മിക പ്രഭാഷണം മാനനീയ ബി. രാധാദേവി നിര്‍വ്വഹിക്കും.
5 ന് തിങ്കളാഴ്ച വൈകിട്ട് 4 ധര്‍മ്മാചാര്യ സഭയില്‍ ശ്രീമദ് സ്വാമി ചിദാനന്ദപുരി അധ്യക്ഷത വഹിക്കും. ശിവഗിരി മഠം ശ്രീമദ് സച്ചിദാനന്ദ സ്വാമികള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സ്വാമിനി ഭവ്യാമൃത പ്രാണ, സ്വാമി ഗീതാനന്ദന്‍, ബ്രഹ്‌മചാരി സുധീര്‍ ചെതന്യ എന്നിവര്‍ പ്രഭാഷണം നടത്തും. 7.30 ന് ആദ്ധ്യാത്മിക പ്രഭാഷണം കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി ശ്രീമദ് സ്വാമി ചിദാനന്ദപുരി നിര്‍വ്വഹിക്കും.
6 ന് രാവിലെ 10.30 ന് തീര്‍ത്ഥപാദ ദര്‍ശന സഭയില്‍ തീര്‍ത്ഥപാദ സമ്പ്രദായവും ബ്രഹ്‌മദര്‍ശനവും എന്ന വിഷയത്തില്‍ ഡോ. ഹരികൃഷ്ണന്‍ ഹരിദേവ്, മുരളീധരന്‍ എന്നിവര്‍ വിഷയാവതരണം നടത്തും. വൈകിട്ട് 4 ന് സാംസ്‌കാരിക സമ്മേളനം ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായരുടെ അധ്യക്ഷതയില്‍ നടക്കും. കേരള രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. മാര്‍ഗ്ഗദര്‍ശക മണ്ഡലം സെക്രട്ടറി സത്സ്വരൂപാനന്ദ സ്വാമികള്‍ മുഖ്യ പ്രഭാഷണം നടത്തും. ജന്മഭൂമി എഡിറ്റര്‍ എം. സതീഷന്‍, മാടമന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ വിഷയാവതരണം നടത്തും. വൈകിട്ട് 7 ന് സംബോധ് ഫൗണ്ടേഷന്‍ കേരളം, സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി പ്രഭാഷണം നടത്തും.
7 ന് രാവിലെ 10.30 ന് ബാലവിജ്ഞാന സഭയില്‍ ഡോ. അനൂപ് വൈക്കം ക്ലാസ്സ് എടുക്കും. വൈകിട്ട് 4 ന് അയ്യപ്പഭക്തസമ്മേളനം അക്കീരമണ്‍ കാളിദാസ ഭട്ടതിരിയുടെ അദ്ധ്യക്ഷതയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ , ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം മനോജ് ബി. നായര്‍, അയ്യപ്പസേവാ സമാജം ദേശീയ അധ്യക്ഷന്‍ വി. കെ. വിശ്വനാഥന്‍, അയ്യപ്പ സേവാസംഘം ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഡി. വിജയകുമാര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. വൈകിട്ട് 7.30 ന് ആധ്യാത്മിക പ്രഭാഷണം സനാതന ധര്‍മ്മ പ്രചാരകന്‍ ഒ.എസ്. സതീഷ് കൊടകര നടത്തും.
8 ന് രാവിലെ 8.30 മുതല്‍ സമ്പൂര്‍ണ്ണ നാരായണീയ പാരായണം നടക്കും. വൈകിട്ട് 4.30 ന് പൂര്‍വ്വ സൈനിക സഭയില്‍ റിട്ട. കേണല്‍ എസ്. ഡിന്നി അധ്യക്ഷത വഹിക്കും. റിട്ട. മേജര്‍ ജനറല്‍ ഡി.പി. വിവേകാനന്ദന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ അനുഗ്രഹ പ്രഭാഷണം നടത്തും. ബഹുമാന്യ ചിന്നമ്മ ഫിലിപ്പോസ്
പ്രസന്നന്‍ മാഷ്, കെ. സേതുമാധവന്‍, ലഫ്. കേണല്‍ ശശിധരന്‍ നായര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. 7.30 ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചര്‍ പ്രഭാഷണം നടത്തും.
9 ന് രാവിലെ 10.30 ന് ധര്‍മ്മ ബോധന സഭയില്‍ ആചാര്യ കെ. ആര്‍. മനോജ് പ്രഭാഷണം നടത്തും. വൈകിട്ട് 4 ന് മഹാഗുരു അനുസ്മരണ സഭയില്‍ വാഴൂര്‍ തീര്‍ത്ഥാപാദാശ്രമം സെക്രട്ടറി ശ്രീമദ് ഗരഢധ്വജാനന്ദ സ്വാമി അധ്യക്ഷത വഹിക്കും.. അരുവിപ്പുറം മഠം മഠാധിപതി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സ്വാമി ബ്രഹ്‌മപരാനന്ദ, വത്സന്‍ തില്ലങ്കേരി, സി. കെ. വാസുക്കുട്ടന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. വൈകിട്ട് 7.30 ന് ആധ്യാത്മിക പ്രഭാഷണം കുരുക്ഷേത്ര പ്രകാശന്‍ ഡയറക്ടര്‍ കാ.ഭാ. സുരേന്ദ്രന്‍ നിര്‍വ്വഹിക്കും.
10 രാവിലെ 10 ന് ആയൂരാരോഗ്യ സൗഖ്യം എന്ന വിഷയത്തില്‍ ഡോ. രാഹുല്‍ ലക്ഷ്മണന്‍, ഡോ. ലക്ഷ്മി രാഹുല്‍ എന്നിവര്‍ ക്ലാസ്സെടുക്കും. 4 ന് മാലേത്ത് സരളാദേവി എക്സ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന വനിത സമ്മേളനം ജാര്‍ക്കണ്ഡ് ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തലയോലപറമ്പ് ഡിബി കോളേജ് അസോ. പ്രൊഫസര്‍ ഇന്ദുലേഖ നായര്‍, സിനിമ താരം അഖില ശശിധരന്‍, ബാലഗോകുലം സംസ്ഥാന സഹഭഗിനി പ്രമുഖ് പി. കൃഷ്ണപ്രിയ എന്നിവര്‍ പ്രഭാഷണം നടത്തും. വൈകിട്ട് 7.30 ന് ആദ്ധ്യാത്മിക പ്രഭാഷണം രാജേഷ് നാദാപുരം നിര്‍വ്വഹിക്കും.
11 ന് രാവിലെ 10 ന് വി. കെ. രാജഗോപാലിന്റെ അധ്യക്ഷതയില്‍ മതപാഠശാല ബാലഗോകുലം സമ്മേളനം സിനിമ താരം കൃഷ്ണ പ്രസാദ് ഉദ്ഘാടനം ചെയ്യും. ബാലഗോകുലം സംസ്ഥാന സെക്രട്ടറി കെ. എന്‍. സജികുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍ സമ്മാനദാനം നിര്‍വ്വഹിക്കും. വൈകിട്ട് 4 ന് സമാപന സമ്മേളനത്തില്‍ അഡ്വ. കെ. ഹരിദാസ് അധ്യക്ഷത വഹിക്കും. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ഐഎഎസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. അമൃതാനന്ദമയി മഠം സ്വാമി ജ്ഞാനാമൃതാനന്ദപുരി സമാപന സന്ദേശം നല്‍കും. സാംസ്‌കാരിക യുവജന ക്ഷേമ വകുപ്പ് മന്ത്രി സജിചെറിയാന്‍, മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ പ്രഭാഷണം നടത്തും.

Related Articles

Back to top button