BREAKING NEWSKERALALATESTNEWS

കേന്ദ്രത്തിനെതിരായ ഡിവൈഎഫ്‌ഐയുടെ മനുഷ്യച്ചങ്ങല ഇന്ന്; 20 ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുമെന്ന് നേതൃത്വം

കാസര്‍കോഡ്: കേന്ദ്ര സര്‍ക്കാരിനെതിരെ ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല ഇന്ന്. കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനു മുന്നില്‍ ദേശീയ പാതയിലൂടെ തിരുവനന്തപുരം രാജ്ഭവന് മുന്നില്‍ വരെയാണ് ചങ്ങല തീര്‍ക്കുക. റെയില്‍വേ യാത്രാ ദുരിതം, കേരളത്തോടുള്ള അവഗണന, കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് പ്രധാന മുദ്രാവാക്യങ്ങള്‍.

20 ലക്ഷം യുവജനങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ.എ റഹീം കാസര്‍ഗോഡ് ചങ്ങലയുടെ ആദ്യ കണ്ണിയാകും. ഡിവൈഎഫ്‌ഐയുടെ ആദ്യ പ്രസിഡന്റ് ഇ.പി ജയരാജന്‍ രാജ്ഭവന് മുന്നില്‍ അവസാന കണ്ണിയാകും.

വിവിധ ട്രേഡ് യൂണിയനുകള്‍, തൊഴിലാളി, വിദ്യാര്‍ഥി സംഘടനകള്‍ അണിചേരും. വൈകീട്ട് അഞ്ചിന് കൈകോര്‍ത്ത് പ്രതിജ്ഞ എടുത്ത ശേഷം പ്രധാന കേന്ദ്രങ്ങളില്‍ പൊതു സമ്മേളനവും ക്രമീകരിച്ചിട്ടുണ്ട്.

Related Articles

Back to top button