BREAKING NEWSKERALALATESTNEWSWORLD

റഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് 65 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

മോസ്‌കോ: റഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് 65 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യുദ്ധരംഗത്ത് ഉപയോഗിക്കുന്ന ഐഎല്‍- 76 ട്രാന്‍സ്‌പോര്‍ട്ട് വിമാനമാണ് തകര്‍ന്നത്. വിമാനത്തില്‍ ഉണ്ടായിരുന്ന യുക്രൈന്‍ യുദ്ധ തടവുകാരാണ് കൊല്ലപ്പെട്ടതെന്ന് റഷ്യ അറിയിച്ചു.

ബെല്‍ഗൊറോഡ് മേഖലയില്‍ വച്ച് യുക്രൈന് കൈമാറാന്‍ വേണ്ടി വിമാനത്തില്‍ കയറ്റിയ തടവുകാരാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന റഷ്യയിലെ പടിഞ്ഞാറന്‍ ബെല്‍ഗൊറോഡ് മേഖലയില്‍ ഇന്നായിരുന്നു സംഭവം. വിമാനത്തില്‍ പിടിയിലായ 65 യുക്രൈന്‍ സൈനികരായിരുന്നുവെന്ന് ആര്‍ഐഎ- നോവോസ്റ്റി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

വിമാനത്തില്‍ തടവുകാര്‍ക്ക് പുറമേ ആറു ജീവനക്കാര്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ കൂടി ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ക്ക് അപകടത്തില്‍ എന്തെങ്കിലും സംഭവിച്ചോയെന്ന കാര്യത്തില്‍ ഇതുവരെ കൃത്യമായ വിവരം ലഭ്യമായിട്ടില്ല.

Related Articles

Back to top button