KERALALATESTOTHERSSPORTS

കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു; 40.000 പേര്‍ക്ക് കളികാണാം, കാര്‍ബണ്‍ ന്യൂട്രല്‍ സ്പോട്സ് സിറ്റി

കൊച്ചി: ക്രിക്കറ്റിനു മാത്രമായി കൊച്ചിയില്‍ ഒരു സ്റ്റേഡിയം .
പതിറ്റാണ്ടുകള്‍ നീണ്ട ക്രിക്കറ്റ് പേമികളുടെ സ്വപ്നപദ്ധതി പദ്ധതിയുടെ രൂപ രേഖ കേരള സര്‍ക്കരിനു മുന്‍പാകെ കേരള ക്രിക്കറ്റ് അസോസിയേഷ,ന്‍ സമര്‍പ്പിച്ചു
വര്‍ഷങ്ങളായി കൊച്ചിയില്‍ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ ആശരയിച്ചിരുന്നത് ജിസിഡിഎയുടെ സ്വന്തമായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ആയിരുന്നു. എന്നാല്‍ പത്തുവര്‍ഷമായി ഐഎസ്എല്‍ ടീമായ കേരള ബ്ലാസ്റ്റേഴ്സ് കലൂര്‍ സ്റ്റേഡിയം കൈവശമാക്കിയതോടെ ക്രിക്കറ്റ് പടിക്ക് പുറത്തായി. ഈ ഘട്ടത്തിലാണ് സ്വന്തമായി ഒരു സ്റ്റേഡിയം എന്ന സ്വപ്ന പദ്ധതി കെസിഎ യുടെ ചിരകാല അഭിലാഷം എന്ന നിലയില്‍ ശക്തമായത്.
ഇതിനിടെ ഇടക്കൊച്ചിയില്‍ ക്രി്ക്കറ്റ് സ്റ്റേഡിയം പണിയാനുള്ള നീക്കം നടന്നിരുന്നുവെങ്കിലും പരിസ്ഥിക നിയമത്തിന്റെ ചുവപ്പ് നാടയില്‍ ആ മോഹം അവസാനിച്ചു ഇതോടെയാണ് പുതിയ സ്റ്റേഡിയത്തിനുവേണ്ട സ്ഥലം കണ്ടടെത്താനുള്ള ശ്രമം ആരംഭിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണയും ഈ ശ്രമങ്ങള്‍ക്കു ലഭിച്ചു. കലൂര്‍ സ്റ്റേഡിയം സ്വന്തമല്ലാത്തതിനാല്‍ ഓരോ തവണയും രാജ്യാന്തര മത്സരങ്ങള്‍ വരുമ്പോഴും പുതിയ പിച്ചും ലൈറ്റും അടക്കം നിര്‍മ്മാണങ്ങളും രാജ്യാന്ത്ര താരങ്ങള്‍ക്കായുള്ള ഡ്രസിങ് റൂമും എല്ലാം ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിക്കേണ്ടി വന്നിരുന്നു. കലൂര്‍ സ്റ്റേഡിയത്തിന്റെ മെയ്ന്റന്‍സ്ിനും വേറെയും ലക്ഷ്ങ്ങള്‍ മുടക്കേണ്ടി വരുകയും പതിവായി. സ്വന്തമായി ഒരു സ്റ്റേഡിയത്തനായുള്ള അന്വേഷണം അവിടെ നിന്നാണ് തുടങ്ങുന്നത്.
വിദേശ കളിക്കാര്‍ക്കും മറ്റു സ്ംസ്ഥാനങ്ങളില്‍ നിന്നുള്ള കളിക്കാര്‍ക്കും എത്തിച്ചേരാന്‍ എളുുപ്പമായ നേടുമ്പാശേരി വിമാനത്താവളത്തിനടുത്താണ് പുതിയ സ്റ്റേഡിയതത്ിനു സ്ഥലം കണ്ടെത്തിയിരിക്കുന്നത്. രാജ്യാന്തര ഏകദിന , ട്വന്‍ി 20 മത്സരങ്ങള്‍ക്കു പുറമെ ടെസ്റ്റ് മത്സരങ്ങള്‍ക്കും കൊച്ചി ഇതോടെ വേദിയാകുംആലുവനെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 40 ഏക്കര്‍ സ്ഥലത്ത് ചെങ്ങമനാട് വില്ലേജല്‍ . ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍ക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ സ്പോട്സ് സിറ്റിയാണ് പദ്ധതി വിഭാവന ചെയ്യുന്നത്.
40,000 എരിപ്പിടങ്ങള്‍, ഇന്‍ഡോര്‍, ഓട്ട്ഡോര്‍ പരിശീലന സൗകാര്യം, പരിശീലന ഗ്രൗണ്ട്, സ്പോര്‍ട്സ് അക്കാഡമി & റിസര്‍ച്ച് സെന്റര്‍, ഇക്കോ പാര്‍ക്ക്, വാട്ടര്‍ സ്പോര്‍ട്സ് പാര്‍ക്ക്, സ്പോര്‍ട്സ് മെഡിസിന്‍ & ഫിറ്റ്നസ് സെന്റര്‍, ഇ സ്പോ?ട്സ് ഏരിയ, വിനോദ മേഖല, ക്ലബ് ഹൗസ് തുടങ്ങിയ നിരവധി സൗകര്യങ്ങളുണ്ടായിരിക്കും. സംസ്ഥാനത്ത് 12 ഫസ്റ്റ് ക്ലാസ് സ്പോര്‍ട്സ് ഇ?ഫ്രാസ്ട്രക്ചര്‍കെസിഎ ഒരുക്കുന്നു. ഇതുവരെ 150 കോടി രൂപയുടെ മൊത്തം നിക്ഷേപ സമഹരണം ലഭ്യമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത സ്പ്രോട്സ് സമര്‍പ്പണ വേളയില്‍ കെസിഎ പ്രസിഡന്റ് ജയേഷേ് ജോര്‍ജ് കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദ്ദേശം സമര്‍പ്പിച്ചത് ജനുവരി ്.26 വരെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ സ്പോര്‍ട്സ് ഹബ്ബില്‍ കേരള സര്‍ക്കാര്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര കായിക ഉച്ചകോടിയില്‍ കെസിഎ ഒരു എക്സിബിഷന്‍ പവലിയനും ഒരുക്കിയിട്ടുണ്ട്.

Related Articles

Back to top button