BREAKING NEWSLATESTNEWSOTHERSSPORTS

വിരമിക്കൽ പ്രഖ്യാപന വാർത്തകൾ നിഷേധിച്ച് ബോക്സിങ് താരം മേരി കോം

ന്യൂഡല്‍ഹി: വിരമിക്കൽ പ്രഖ്യാപന വാർത്തകൾ നിഷേധിച്ച് ബോക്സിങ് താരം മേരി കോം. താൻ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെന്നും അങ്ങനെ ഉണ്ടായാൽ എല്ലാവരെയും അറിയിക്കുമെന്നും മേരി കോം പ്രതികരിച്ചു.തന്റെ വാക്കുകളെ മാധ്യമങ്ങൾ തെറ്റായി ഉദ്ധരിച്ചുവെന്നും മേരി കോം വിമർശിച്ചു.

വിരമിക്കൽ പ്രഖ്യാപിക്കാൻ ആഗ്രഹിക്കുമ്പോൾ താൻ മാധ്യമങ്ങൾക്ക് മുന്നിൽ വരുമെന്നും ഇപ്പോള്‍ പ്രചരിച്ച

വാർത്തകൾ അടിസ്ഥാനരഹിതമെന്നും മേരി കോം പ്രതികരിച്ചു.

ഒളിമ്പിക്‌സിലെ പ്രായപരിധി കാരണം മത്സരങ്ങള്‍ക്ക് തനിക്ക് പങ്കെടുക്കാന്‍ ഇനി കഴിയില്ലെന്ന വാക്കുകളെയാണ് തെറ്റായി മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചത്. എന്നാല്‍ താന്‍ ഇപ്പോഴും പരിശീലനം നടത്തുന്നുവെന്നും തന്റെ കരിയര്‍ അവസാനിക്കാന്‍ മൂന്ന് നാലു വര്‍ഷം കൂടി ബാക്കിയുണ്ടെന്നും മേരി കോം വ്യക്തമാക്കി.

Related Articles

Back to top button