BREAKING NEWSNATIONAL

ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗജന്യ ബസ് സര്‍വീസ്; വി.എച്ച്.പി ഹര്‍ജിയില്‍ സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കല്‍ പമ്പ റൂട്ടില്‍ സൗജന്യ വാഹനസൗകര്യം ഒരുക്കണമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
നിലയ്ക്കല്‍പമ്പ റൂട്ടില്‍ നിലവില്‍ കെ.എസ്.ആര്‍.ടി.സിക്ക് മാത്രമാണ് സര്‍വീസ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍, കെ.എസ്.ആര്‍.ടി.സി. ആവശ്യമായ സര്‍വ്വീസുകള്‍ നടത്തുന്നില്ലെന്നും സര്‍വ്വീസ് നടത്തുന്ന ബസുകള്‍ വൃത്തിഹീനമാണെന്നും വി.എച്ച്.പിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി. ചിദംബരേഷ് ചൂണ്ടിക്കാട്ടി.
20 ബസുകള്‍ വാടകയ്‌ക്കെടുത്ത് നിലയ്ക്കല്‍ പമ്പ റൂട്ടില്‍ സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്നും വി.എച്ച്.പി. അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് സുപ്രീം കോടതി കേസിലെ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസയച്ചത്. സര്‍വീസ് പൂര്‍ണ്ണമായും സൗജന്യമായിരിക്കുമെന്നും നിലയ്ക്കലില്‍ നിന്നും പമ്പയില്‍ നിന്നും അല്ലാതെ ഇടയ്ക്കുള്ള സ്ഥലങ്ങളില്‍നിന്ന് തീര്‍ത്ഥാടകരെ കയറ്റുകയോ ഇറക്കുകയോ ഇല്ലെന്ന് വ്യക്തമാക്കി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ വി.എച്ച്.പിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

Related Articles

Back to top button