BREAKING NEWSLATESTNATIONALNEWS

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രാന്‍സില്‍ പഠനം ഉറപ്പാക്കും; ഇമ്മാനുവല്‍ മാക്രോണിന്റെ റിപ്പബ്ലിക് ദിന സമ്മാനം

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ റിപ്പബ്ലിക് ദിന സമ്മാനം. 2030-ഓടെ 30,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രാന്‍സില്‍ പഠിക്കാന്‍ അവസരമൊരുക്കുമെന്ന് മാക്രോണ്‍ പ്രഖ്യാപിച്ചു.

75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പരേഡില്‍ വിശിഷ്ടാതിഥിയായി ഇന്ത്യയിലെത്തിയതായിരുന്നു ഇമ്മാനുവല്‍ മാക്രോണ്‍.

2030ല്‍ 30,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രാന്‍സില്‍ വിദ്യാഭ്യാസത്തിനുള്ള അവസരം നല്‍കുമെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. കൂടാതെ ഫ്രഞ്ച് സംസാരിക്കാത്ത വിദ്യാര്‍ത്ഥികളെ സര്‍വ്വകലാശാലകളില്‍ ചേരാന്‍ അനുവദിക്കുന്നതിനായി അന്താരാഷ്ട്ര ക്ലാസുകള്‍ സ്ഥാപിക്കും.

ഫ്രാന്‍സില്‍ പഠിച്ച മുന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസയുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ സുഗമമാക്കുമെന്നും ഇമ്മാനുവല്‍ മാക്രോണ്‍ ഉറപ്പ് നല്‍കി.

Related Articles

Back to top button