BREAKING NEWSKERALAKOTTAYAMLATESTNEWS

ഉമ്മൻ ചാണ്ടി ആശ്രയ ‘കരുതൽ’ ഭവന നിർമ്മാണ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം പുതുപ്പള്ളിയിൽ നടന്നു

പുതുപ്പള്ളി: ഉമ്മൻ ചാണ്ടി ആശ്രയ ‘കരുതൽ’ ഭവന നിർമ്മാണ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം പുതുപ്പള്ളിയിൽ നടന്നു. സംസ്ഥാനത്ത് ഉടനീളം 31 വീടുകളാണ് നിർധരാരായ കുടുംബങ്ങൾക്ക് നിർമിച്ചു നൽകുന്നത്.

ചാണ്ടി ഉമ്മൻ എംഎൽഎ അധ്യക്ഷത വഹിച്ച യോഗം ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ ഉദ്ഘാടനം നിർവഹിച്ചു.

അതിൽ ഇരുപത്തഞ്ച് വീടുകൾ പുതുപ്പള്ളി നിയോജകമണ്ഡലത്തിലാണ് നിർമ്മിക്കുന്നത്. ഉമ്മൻ ചാണ്ടി കാണിച്ചു തന്ന കരുതലിന്റെയും കാരുണ്യത്തിന്റെയും മാതൃക ഉറവ വറ്റാതെ അനുസൃയം തുടരുമെന്ന് മറിയാമ്മ ഉമ്മൻ പറഞ്ഞു.

Related Articles

Back to top button