BREAKING NEWSKERALALATESTNEWS

കരിങ്കൊടി പ്രതിഷേധത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍

തിരുവനന്തപുരം: കൊല്ലത്ത് എസ്എഫ്‌ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചാല്‍ മര്‍ദ്ദനവും ഗവര്‍ണര്‍ക്കെതിരെ കാട്ടിയാല്‍ പൊലീസ് സംരക്ഷണം നല്‍കുമെന്നുമാണ് അദേഹം വിമര്‍ശനം ഉന്നയിച്ചത്.

കൂടാതെ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം നടത്തുന്ന എസ്എഫ്‌ഐക്കാര്‍ക്കെതിരെ കേസെടുക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ഗവര്‍ണറുടെ ആശയങ്ങളോട് വിയോജിക്കുന്നെന്ന് തുറന്ന് പറഞ്ഞ അദേഹം സാധാരണ ഗവര്‍ണര്‍മാരില്‍ നിന്ന് വ്യത്യസ്തനാണ് ആരിഫ് മുഹമ്മദ് ഖാനെന്നും കൂട്ടിച്ചേര്‍ത്തു.

കരിങ്കൊടി കാണിച്ചതില്‍ ക്ഷുഭിതനായ ഗവര്‍ണര്‍ കാറില്‍ നിന്നിറങ്ങുകയും റോഡരികിലുള്ള കടയ്ക്ക് മുന്നില്‍ ഇരുന്നുകൊണ്ട് പൊലീസിനെ ശകാരിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ പോകുമ്പോള്‍ ഇങ്ങനെയാണോ സുരക്ഷയൊരുക്കുന്നതെന്നും എന്തുകൊണ്ടാണ് നേരത്തെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തില്ലെന്നും ഗവര്‍ണര്‍ ചോദിച്ചു.

Related Articles

Back to top button