BREAKING NEWSLATESTNATIONALNEWS

ബിജെപിക്കെതിരെ ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍; ആം ആദ്മി സര്‍ക്കാരിനെ താഴെയിറക്കാന്‍ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് ബിജെപി 25 കോടി രൂപ വാഗ്ദാനം ചെയ്തു

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ആം ആദ്മി സര്‍ക്കാരിനെ താഴെയിറക്കാന്‍ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് ബിജെപി 25 കോടി രൂപ വാഗ്ദാനം ചെയ്തതായാണ് ആരോപണം.

മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും സര്‍ക്കാര്‍ താഴെവീഴുമെന്നും അറിയിച്ച ശേഷമാണ് ബിജെപി നേതാക്കള്‍ എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയതെന്നും കെജരിവാള്‍ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിയുടെ ഏഴ് എംഎല്‍എമാരുമായാണ് ബിജെപി നേതൃത്വം ചര്‍ച്ച നടത്തിയതെന്ന് കെജരിവാള്‍ സാമൂഹിക മാധ്യമമായ എക്സില്‍ കുറിച്ചു. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അറസ്റ്റ് ഉണ്ടാകുമെന്നും അറിയിച്ചു.

21 എംഎല്‍എമാരുമായി സംസാരിച്ചതായും അവര്‍ ബിജെപിയിലേക്ക് വരാന്‍ സമ്മതം അറിയിച്ചെന്നും
ആം ആദ്മി സര്‍ക്കാര്‍ ഉടന്‍ താഴെ വീഴുമെന്നും നിങ്ങള്‍ക്ക് ബിജെപിയിലേക്ക് വരാമെന്നും വന്നാല്‍ തെരഞ്ഞടുപ്പില്‍ സീറ്റ് നല്‍കുമെന്നുമാണ് വാഗ്ദാനമെന്നും കെജരിവാള്‍ എക്‌സില്‍ പങ്കുവെച്ചു.

Related Articles

Back to top button