BREAKING NEWSLATESTNATIONALNEWS

മധ്യപ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഭക്ഷ്യ വിഷബാധ

ഇന്‍ഡോര്‍: മധ്യപ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഭക്ഷ്യ വിഷബാധ. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രേവ ജില്ലയിളെ പാദ്രി ഗ്രാമത്തില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ വിതരണം ചെയ്ത ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങിന് ശേഷം കുട്ടികള്‍ക്ക്
ഉച്ചഭക്ഷണം ഒരുക്കിയിരുന്നു. പൂരിയും സലാഡും ലഡ്ഡൂവുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് വിളമ്പിയത്. ഭക്ഷണം കഴിച്ചയുടന്‍ പലര്‍ക്കും അസ്വസ്ഥത തോന്നിത്തുടങ്ങി.

വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ട 58 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

Related Articles

Back to top button