BREAKING NEWSKERALALATESTNEWS

അങ്കണവാടി പ്രവര്‍ത്തകരുടെ വേതനം ഉയര്‍ത്തിയതായി ധനകാര്യ മന്ത്രി

തിരുവനന്തപുരം: അങ്കണവാടി പ്രവര്‍ത്തകരുടെ വേതനം 1000 രൂപവരെ ഉയര്‍ത്തിയതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍. പത്ത് വര്‍ഷത്തിന് മുകളില്‍ സേവന കാലാവധിയുള്ള അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും വേതനമാണ് വര്‍ധിപ്പിച്ചത്. സംസ്ഥാനത്ത് 258 ഐസിഡിഎസുകളിലായി 33,115 അങ്കണവാടികളാണ് പ്രവര്‍ത്തിക്കുന്നത്.

പുതുക്കിയ വേതനത്തിന് കഴിഞ്ഞ ഡിസംബര്‍ മുതല്‍ അര്‍ഹതയുണ്ടാകും.
60,232 പേര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. നിലവില്‍ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 12,000 രൂപയും ഹെല്‍പ്പര്‍മാര്‍ക്ക് 8000 രൂപയുമാണ് ലഭിച്ചിരുന്നത്. ഇരു വിഭാഗങ്ങളിലുമായി 44,737 പേര്‍ക്ക് വേതനത്തില്‍ ആയിരം രൂപ അധികം ലഭിക്കും. മറ്റുള്ളവരുടെ വേതനത്തില്‍ 500 രൂപ കൂടും.

Related Articles

Back to top button