BREAKING NEWSKERALALATESTNEWS

സംസ്ഥാന ബജറ്റ് ജനപ്രിയമായിരിക്കുമെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ജനപ്രിയമായിരിക്കുമെന്ന് ധനവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. പ്രായോഗികമായി കേരളത്തിന് ഏറ്റവും അര്‍ഹമായ കാര്യങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നില്ലെന്നും രാഷ്ട്രീയമായും ഭരണപരമായും നിയമപരമായും ഇക്കാര്യം സംസ്ഥാനം ഉന്നയിക്കുന്നുണ്ടെന്നും പറഞ്ഞു.

കേന്ദ്രം കേരളത്തിന്റെ ധനകാര്യ വിഷയങ്ങളില്‍ രാഷ്ട്രീയമായി ഉള്‍പ്പടെ ഇടപെടുന്നു എന്ന സംശയം ജനങ്ങളില്‍ ഉണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പും മറ്റ് രാഷ്ട്രീയ വിഷയങ്ങളും മുന്നില്‍ കണ്ടാണിതെന്നും അദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ സമഗ്രമായ വികസനവും ക്ഷേമവും ലക്ഷ്യമിടുന്ന പ്രവർത്തന പദ്ധതികൾ അടങ്ങിയ ബജറ്റ് ആണ് ഈ കൊല്ലത്തെ സംസ്ഥാന ബജറ്റ് . നവകേരളം സൃഷ്ടിക്കുന്നതിനുള്ള കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായി വികസനോന്മുഖമായ നിരവധി പദ്ധതികളാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് സൂചന.

Related Articles

Back to top button