CinemaENTERTAINMENTTAMIL

നിവിന്‍ പോളി ചിത്രം പ്രേമം നാളെ തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ റീ റിലീസ് ചെയ്യും

ചെന്നൈ: നിവിന്‍ പോളി ചിത്രം പ്രേമം വീണ്ടും തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. ഫെബ്രുവരി ഒന്നിന് തമിഴ്നാട്ടിലെ തിരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളിലാണ് പ്രേമം വീണ്ടും പ്രദര്‍ശനത്തിനെത്തുക. പല തിയേറ്ററുകളിലും ഇതിനോടകം ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

2015 ല്‍ പുറത്തിറങ്ങിയ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രം കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചിരുന്നു. ഇപ്പോള്‍ ചിത്രം റീ റിലീസിനൊരുങ്ങുന്നതാണ് പുതിയ വാര്‍ത്ത.

എന്നാല്‍ ഇതാദ്യമായല്ല പ്രേമം തമിഴ്നാട്ടില്‍ റീ റിലീസ് ചെയ്യുന്നത്. 2016 മാര്‍ച്ച് 18 ന് ട്രിച്ചിയിലും തിരുനെല്‍വേലിയിലും ചിത്രം വീണ്ടും റിലീസ് ചെയ്തു. നിവിന്‍ പോളിക്ക് തെന്നിന്ത്യയിലൊട്ടാകെ ആരാധകരെ നേടിക്കൊടുത്ത ചിത്രമായിരുന്നു പ്രേമം.

ചെന്നൈയില്‍ 200 ദിവസത്തോളം പ്രദര്‍ശിപ്പിച്ച ചിത്രം കൂടിയാണ് പ്രേമം. നിവിന്‍ പോളിയുടെ ജന്മദിനത്തോടനുബന്ധിച്ച് 2019 ല്‍ ചിത്രം കേരളത്തിലും റീ റിലീസ് ചെയ്തിരുന്നു. സായ് പല്ലവിയാണ് ചിത്രത്തിലെ പ്രധാന നായിക.

Related Articles

Back to top button