BREAKING NEWSKERALALATESTNEWS

റോബിന്‍ ബസ് ഉടമ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി നല്‍കി രണ്ട് മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍

പത്തനംതിട്ട: റോബിന്‍ ബസ് ഉടമ ഗിരീഷ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി നല്‍കി രണ്ട് മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. ബസ് പരിശോധിക്കുന്നതിനിടയില്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. എംവിഐമാര്‍ പത്തനംതിട്ട എസ്പിക്ക് പരാതി നല്‍കുകയും ചെയ്തു.

ഇതിനെത്തുടര്‍ന്ന് ഗിരീഷിനെ എസ്പി ഓഫിസിലേക്ക് വിളിച്ചുവരുത്തുകയും പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയും ചെയ്തു.

എന്നാല്‍ ഇത് വ്യാജ ആരോപണമാണെന്നും കോടതിയില്‍ നടക്കുന്ന കേസുകള്‍ക്കുള്ള പ്രതികാര നടപടിയാണിതെന്നും ഗിരീഷ് പ്രതികരിച്ചു.

Related Articles

Back to top button