BREAKING NEWSKERALALATESTNEWS

അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയുടെ ആത്മഹത്യ: ആരോപണ വിധേയരെ സസ്പെന്‍ഡ് ചെയ്തു

കൊല്ലം: പരവൂരില്‍ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയര്‍ക്കെതിരെ നടപടി. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂട്ടര്‍ അബ്ദുല്‍ ജലീലിനെയും എപി പി.ശ്യാം കൃഷ്ണയെയും സസ്പന്‍ഡ് ചെയ്തു. അതേസമയം അനീഷ്യ മരിച്ച് 11 ദിവസമായിട്ടും ആരോപണവിധേയരെ പോലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.

മുഖ്യമന്ത്രി നിയമഭയിലാണ് ഇവര്‍ക്കെതിരെ നടപടിയെടുത്ത കാര്യം അറിയിച്ചത്. അനീഷ്യയുടെ ശബ്ദസന്ദേശങ്ങളും ഡയറിക്കുറിപ്പുകളും ശാസ്ത്രീയ പരിശോധന നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Related Articles

Back to top button