ALAPPUZHABREAKING NEWSKERALALATESTNEWS

ആലപ്പുഴയിലെ സുകുമാരക്കുറുപ്പിന്റെ ബംഗ്ലാവ് സര്‍ക്കാര്‍  ഏറ്റെടുക്കണമെന്ന് പഞ്ചായത്ത്

ആലപ്പുഴ: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ആലപ്പുഴയിലെ ബംഗ്ലാവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത്. ബംഗ്ലാവ് വില്ലേജ് ഓഫീസിനായി ഏറ്റെടുത്ത് കൈമാറണമെന്നാണ് ഗ്രാമപഞ്ചായത്ത് സര്‍ക്കാരിന് കത്ത് നല്‍കിയത്.

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്ന് 150 മീറ്റര്‍ ദൂരത്താണ് ഈ കെട്ടിടം. 40 വര്‍ഷമായി ഉപയോഗ ശൂന്യമായി കിടക്കുകയാണ്. എന്നാല്‍ കെട്ടിടത്തിന്റെ അവകാശമുന്നയിച്ച് കുറുപ്പിന്റെ കുടുംബം കേസ് കൊടുത്തെങ്കിലും രേഖകള്‍ കൃത്യമല്ലാത്തതിനാല്‍ കേസ് വിജയിച്ചില്ല.

ഈ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള പണത്തിനായാണ് സുകുമാരക്കുറുപ്പ് ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ കൊലപ്പെടുത്തിയത്.
വിദേശ കമ്പനിയുടെ എട്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായിട്ടാണ് സ്വന്തം രൂപ സാദൃശ്യമുള്ള ചാക്കോയെ കുറുപ്പ് കണ്ടെത്തി കൊലപ്പെടുത്തിയത്. കേസില്‍ പ്രതിയായതോടെ സുകുമാരക്കുറുപ്പ് ഒളിവില്‍ പോകുകയായിരുന്നു.

Related Articles

Back to top button