fashionLIFE STYLE

ബ്രൈഡല്‍ സങ്കല്‍പ്പങ്ങളുടെ വിസ്മയവാതില്‍ തുറന്ന് ലുലു വെഡ്ഡിംഗ്ഉത്സവിന് തുടക്കമായി

വധുവായി വേഷമണിഞ്ഞ് നടി മാളവിക മേനോന്‍; വരവേറ്റ് നര്‍ത്തകരും ബാന്‍ഡും

കൊച്ചി: വിവാഹ സങ്കല്‍പ്പങ്ങളുടെ എല്ലാ ആവശ്യകതകളും ഒരു കുടക്കീഴില്‍ അണിനിരത്തി ലോകത്തെ മാറുന്ന വെഡ്ഡിംഗ് ട്രെന്‍ഡുകള്‍ പരിചയപ്പെടുത്തുന്ന ലുലു വെഡ്ഡിംഗ് ഉത്സവ് രണ്ടാം സീസണ് വര്‍ണാഭമായ തുടക്കം. വധുവായി അണിഞ്ഞൊരുങ്ങിയെത്തിയ നടി മാളവിക മേനോനെ മനോഹരമായ നിര്‍ത്തങ്ങളുടെയും സംഗീതത്തിന്റെയും അകമ്പടിയിലാണ് വേദിയിലേക്ക് സ്വീകരിച്ചത്.

ലുലു മാരിയറ്റില്‍ നിന്ന് ലുലു മാളിലേക്ക് നയനമനോഹരമായ വിന്റേജ്കാറിലാണ് മാളവികയെ സ്വാഗതം ചെയതത്. ബുള്ളറ്റുകളുടെ അകമ്പടിയില്‍ ആഘോഷമേളത്തോടെയാണ് ആദ്യദിനത്തില്‍ മുഖ്യാതിഥിയായ മാളവിക എത്തിയത്.

ലുലു വെഡ്ഡിങ്ങ് ഉത്സവിന്റെ ആശയത്തില്‍ ഒരുക്കിയ പ്രത്യേക വെഡ്ഡിങ്ങ് കേക്ക് തുടര്‍ന്ന് മാളവിക മുറിച്ചു, ഇതോടെ വെഡ്ഡിങ്ങ് ഉത്സവിന് വര്‍ണാഭമായ തുടക്കമായി. അഞ്ച് ദിവസം നീളുന്ന ഉത്സവ് ഫെബ്രുവരി 4 വരെയുണ്ടാകും.

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ വെഡ്ഡിംഗ് എക്‌സ്‌പോയാണ് ലുലു വെഡ്ഡിങ്ങ് ഉത്സവ്.വിവാഹത്തിന്റെ ലൊക്കേഷന്‍, സാരി, പൂക്കള്‍, ഡെക്കറേഷന്‍ തുടങ്ങി വെഡ്ഡിംഗ് പ്ലാനുകളുമായി ബന്ധപ്പെട്ട എല്ലാം ഒരു കുടക്കിഴില്‍ അണിനിരത്തുന്നു എന്നതാണ് വെഡ്ഡിംഗ് ഉത്സവിനെ ശ്രദ്ധേയമാക്കുന്നത്. വിവാഹ വസ്ത്രധാരണം, അലങ്കാരം, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, കാറ്ററിംഗ് അടക്കം മാറുന്ന കാലത്തെ വെഡ്ഡിംഗ് ട്രെന്‍ഡുകള്‍ പരിചയപ്പെടുന്നതിനൊപ്പം വധു-വരുന്മാര്‍ക്ക് വെഡ്ഡിംഗ് പ്ലാനര്‍മാരുമായി നേരിട്ട് സംവദിയ്ക്കാനും സൗകര്യമുണ്ടാകും.

ഈ മാസം മൂന്ന്,നാല് തീയതികളില്‍ വെഡ്ഡിംഗ് റാംപ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. നിരവധി ചലച്ചിത്ര താരങ്ങള്‍, പ്രമുഖ മോഡലുകള്‍ ഉള്‍പ്പെടെ റാംപിലെത്തും. ലുലു വെഡ്ഡിംഗ് ഉത്സവിനോടനുബന്ധിച്ച് മാളില്‍ അഞ്ച് ദിവസങ്ങളിലും കലാപരിപാടികളും നടക്കും.

കൂടാതെ വിവാഹ സല്‍ക്കാര ഭക്ഷണവിഭവങ്ങള്‍ പരിചയപ്പെടുത്തി ആകര്‍ഷമായ ഫുഡ് സ്റ്റാളും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുക്കിയിട്ടുണ്ട്. വ്യത്യസ്ഥമായ വിവാഹ വിഭവങ്ങള്‍ ഉപഭോക്താകള്‍ക്ക് രുചിച്ചറിയാം. ഇതിന് പുറമേ റോയല്‍ വിന്റേജ് കാറുകളുടെ പ്രദര്‍ശനവും സജ്ജീകരിച്ചിട്ടുണ്ട്.

Related Articles

Back to top button