BREAKING NEWSKERALALATESTNEWS

പി.വി ശ്രീനിജിനെ പൊതുവേദിയില്‍ അപമാനിച്ച കേസ്: സാബു.എം ജേക്കബിന്റെ അറസ്റ്റ് തിങ്കളാഴ്ച വരെ തടഞ്ഞ് ഹൈക്കോടതി

കൊച്ചി: എംഎല്‍എ പി.വി ശ്രീനിജിനെ പൊതുവേദിയില്‍ അപമാനിച്ച കേസില്‍ ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു.എം ജേക്കബിന്റെ അറസ്റ്റ് തിങ്കളാഴ്ച വരെ തടഞ്ഞ് ഹൈക്കോടതി. പട്ടികജാതി പട്ടിക വര്‍ഗ പീഡനം തടയല്‍ നിയമ പ്രകാരമെടുത്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സാബു എം ജേക്കബ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

കേസ് അന്വേഷണവുമായി സഹകരിക്കാന്‍ കോടതി സാബു.എം ജേക്കബിന് നിര്‍ദ്ദേശം നല്‍കി. ട്വന്റി 20 കഴിഞ്ഞ മാസം 21 ന് നടത്തിയ സമ്മേളനത്തില്‍ വച്ച് അപമാനിച്ചു എന്ന ശ്രീനിജിന്റെ പരാതിയിലാണ് പുത്തന്‍ കുരിശ് പൊലീസ് കേസെടുത്തത്.

മുന്‍കൂട്ടി നോട്ടീസ് നല്‍കിയ ശേഷം മാത്രമേ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാവൂ എന്നും ചോദ്യം ചെയ്യലിന്റെ പേരില്‍ പീഡനം പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെങ്കിലും പൊലീസ് നടപടിക്ക് മുന്‍പ് സാബു എം ജേക്കബ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

മനുഷ്യനും മൃഗവുമല്ലാത്ത ജന്തു തുടങ്ങിയ പരാമര്‍ശങ്ങള്‍ തനിക്കെതിരെ നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ വ്യക്തിപരായ ഒരു അധിക്ഷേപവും ആര്‍ക്കുമെതിരെയും നടത്തിയിട്ടില്ലെന്നാണ് സാബു.എം ജേക്കബിന്റെ വിശദീകരണം.

Related Articles

Back to top button