BREAKING NEWSKERALALATESTNEWS

മാനന്തവാടിയില്‍ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെക്കുമെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: മാനന്തവാടിയില്‍ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെക്കുമെന്ന് വയനാട് കളക്ടര്‍ രേണുരാജ്. മയക്കുവെടി വച്ച് പിടിക്കൂടിയ ശേഷം ആനയെ കര്‍ണാടകയിലേക്ക് കൊണ്ടുപോകുമെന്ന് കളക്ടര്‍ അറിയിച്ചു. ആവശ്യമെങ്കില്‍ കര്‍ണാടക വനം വകുപ്പിന്റെ സഹായം തേടും. ആറ് മണിക്കൂറിലധികമായി കാട്ടാന ജനവാസ മേഖലയില്‍ തുടരുന്നതിനാല്‍ മാനന്തവാടി ടൗണില്‍ കടകള്‍ അടപ്പിക്കുകയാണ്.

മാനന്തവാടി ടൗണില്‍ കാട്ടാനയിറങ്ങിയതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും കളക്ടര്‍ വ്യക്തമാക്കി. ആളുകള്‍ മാനന്തവാടി ടൗണില്‍ വരുന്നത് പരമാവധി ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കി.

മാനന്തവാടി നഗരസഭ ഡിവിഷന്‍ 24, 25,26,27, ഇടവക പഞ്ചായത്ത് വാര്‍ഡ് 4,5,7 എന്നിവയില്‍ ഇതുമായി ബന്ധപ്പെട്ട് സിആര്‍പിസി 144 പ്രകാരം നിരോധന ആജ്ഞ പുറപ്പെടുവിച്ചു.

ആനയെ പിന്തുടരുകയോ ഫോട്ടോ,വീഡിയോ എടുക്കുകയോ ചെയ്യരുത്. ആനയെ പിടികൂടുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിച്ച് വരികയാണെന്നും കളക്ടര്‍ വ്യക്തമാക്കി.

Related Articles

Back to top button