BREAKING NEWSLATESTNATIONALNEWS

പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് രാജിവെച്ചു; വ്യക്തിപരമായ കാരണങ്ങളാണെന്ന് വിശദീകരണം

ചണ്ഡീഗഡ്: പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് രാജിവെച്ചു. കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിന്റെ അഡ്മ‌ിനിസ്ട്രേറ്റർ കൂടിയാണ് പുരോഹിത്.

വ്യക്തിപരമായ കാരണങ്ങളാലാണെന്നാണ് പ്രസിഡന്ററിന് അയച്ച കത്തിലെ വിശദീകരണം. രണ്ട് സ്ഥാനങ്ങളും ഒഴിയുന്നുവെന്നാണ് രാഷ്ട്രപതിക്ക് അയച്ച രണ്ട് വരി കത്തിലുള്ളത്.

ചില പ്രതിബദ്ധതകളും വ്യക്തിപരമായ കാരണങ്ങളുമാണ് രാജിക്ക് കാരണമെന്നാണ് കത്തിൽ പറയുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ബൻവാരിലാൽ പുരോഹിത് വെള്ളിയാഴ്ച കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഭരണഘടനാ സംവിധാനത്തിൻ്റെ പരാജയത്തെക്കുറിച്ച് രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകുമെന്ന് മുന്നറിയിപ്പും നൽകി.

കഴിഞ്ഞ മാസങ്ങളായി ഗവർണറും മുഖ്യമന്ത്രി ഭഗവന്ത് മാനും തമ്മിൽ വിവിധ വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഇതേത്തുടർന്ന് പലപ്പോഴും ഇരുവരും തമ്മിൽ വാക് തർക്കങ്ങളുമുണ്ടായി.

Related Articles

Back to top button