BREAKING NEWSKERALAKOZHIKODELATESTNEWS

ഗോഡ്സെയെ മഹത്വവത്ക്കരിച്ച സംഭവം; അധ്യാപികയ്ക്കെതിരെ വിമര്‍ശനമുയര്‍ത്തി മന്ത്രി ആര്‍.ബിന്ദു

കോഴിക്കോട്: മഹാത്മാ ഗാന്ധിജിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്സെയെ മഹത്വവത്ക്കരിച്ച് കമന്റിട്ട എന്‍.ഐ.ടി പ്രൊഫസറായ ഷൈജ ആണ്ടവനെതിരെ വിമര്‍ശനമുയര്‍ത്തി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍.ബിന്ദു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായതുകൊണ്ട് വിഷയത്തില്‍ നിയമപരമായി ഇടപെടാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്നാണ് മന്ത്രി ബിന്ദു പറയുന്നത്.

ഗോഡ്സെയെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ കമന്റിട്ട കോഴിക്കോട് എന്‍ഐടിയിലെ അധ്യാപികയുടെ നടപടി അപമാനകരമാണെന്നും തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും മന്ത്രി പ്രതികരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ നല്‍കിയ പരാതിയില്‍ കുന്നമംഗലം പൊലീസ് 153 വകുപ്പ് പ്രകാരം അധ്യാപികയ്ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. കോഴിക്കോട് എന്‍ഐടിയിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം പ്രൊഫസറായ ഷൈജ ആണ്ടവന്‍ മഹാത്മഗാന്ധിയുടെ ചരമ വാര്‍ഷിക ദിനത്തിലാണ് സാമൂഹ്യ മാധ്യമത്തില്‍ വിവാദ പോസ്റ്റിട്ടത്.

Related Articles

Back to top button