BREAKING NEWSKERALA

പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മുങ്ങിമരിച്ചു; ഒഴുക്കില്‍പ്പെട്ട ഒരാളെ രക്ഷപ്പെടുത്തി

പത്തനംതിട്ട: പമ്പാ നദി- മുണ്ടപ്പുഴ പമ്പ് ഹൗസിന് സമീപത്തെ കുളിക്കടവില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മുങ്ങിമരിച്ചു. കുളിക്കാനിറങ്ങിയ നാലുപേരാണ് ഒഴുക്കില്‍പ്പെട്ടത്. ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
റാന്നി ഉതിമൂട് കരിംകുറ്റിക്കല്‍, പുഷ്പമംഗലത്ത് വീട്ടില്‍ അനില്‍ കുമാര്‍ (50), മകള്‍ നിരഞ്ജന (17), അനില്‍ കുമാറിന്റെ സഹോദരന്‍ സുനിലിന്റെ മകന്‍ ഗൗതം (15) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. സുനില്‍ കുമാറിന്റെ സഹോദരി ആശയെയാണ് നാട്ടുകാര്‍ രക്ഷപെടുത്തിയത്.
സഹോദരന്റെ വീട്ടില്‍ എത്തിയ അനില്‍കുമാറും കുടുംബവും ഗൗതത്തെയും കൂട്ടി നദിയില്‍ തുണി നനയ്ക്കാന്‍ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ഗൗതമിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അനില്‍കുമാറും നിരഞ്ജനയും ഒഴുക്കില്‍പ്പെടുകയായിരുന്നു.
മന്ത്രി റോഷി ആഗസ്റ്റിന്‍, എസ്.പി വി. അജിത് എന്നിവര്‍ രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Related Articles

Back to top button