BREAKING NEWSLATESTNATIONALNEWSPOLITICS

ഝാര്‍ഖണ്ഡില്‍ ചംപയ് സോറന്‍ സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് നേടി

റാഞ്ചി: ഝാര്‍ഖണ്ഡില്‍ ചംപയ് സോറന്റെ നേതൃത്വത്തിലുള്ള ജെഎംഎം സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് നേടി. അഴിമതിക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് രാജിവെച്ച ഹേമന്ത് സോറന് പകരക്കാരനായി മുതിര്‍ന്ന നേതാവായ ചംപയ് സോറന്‍ സര്‍ക്കാര്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 10 ദിവസത്തിനകം നിയമസഭയില്‍ വിശ്വാസ വോട്ട് തേടണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു.

47 എംഎല്‍എമാര്‍ സോറന്‍ സര്‍ക്കാരിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 81 അംഗ നിയമസഭയില്‍ 29 എംഎല്‍എമാരാണ് വിശ്വാസ പ്രമേയത്തെ എതിര്‍ത്തത്.കോടതി റിമാന്‍ഡ് ചെയ്തിരുന്ന ഹേമന്ത് സോറന്‍ വിശ്വാസ വോട്ടില്‍ പങ്കെടുക്കാനായി നിയമസഭയില്‍ എത്തിയിരുന്നു. നിയമസഭയില്‍ പ്രസംഗിച്ച ഹേമന്ത് സോറന്‍ തനിക്കെതിരായ അഴിമതിക്കേസ് തെളിയിക്കാന്‍ ബിജെപിയെ വെല്ലുവിളിച്ചു.

തന്റെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ പുറത്തു വിടൂവെന്നും താന്‍ രാഷ്ട്രീയം തന്നെ ഉപേക്ഷിക്കാമെന്നും ഹേമന്ത് സോറന്‍ ബിജെപിയെ വെല്ലുവിളിച്ചു. വിശ്വാസ വോട്ടില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്ന് ഹേമന്ത് സോറന്‍ പ്രത്യേക കോടതിയില്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നിയമസഭയില്‍ പങ്കെടുക്കാന്‍ കോടതി അദേഹത്തിന് അനുമതി നല്‍കിയത്.

Related Articles

Back to top button