BREAKING NEWSWORLD

ഫോണില്‍ വീട്ടിലെ ക്യാമറ പരിശോധിച്ച ദമ്പതികള്‍ ഞെട്ടി, അപരിചിതന്റെ കുളിസീന്‍

രാത്രി വീടിനുള്ളില്‍ അതിക്രമിച്ച് കയറുന്നവരെ സാധാരണ നമ്മള്‍ കള്ളന്‍ എന്നാണ് വിളിക്കാറ്, എന്നാല്‍ കഴിഞ്ഞ ദിവസം അമേരിക്കയിലെ ഈ ദമ്പതികള്‍ക്കുണ്ടായത് തീര്‍ത്തും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു.
ഇവരുടെ വീട് കുത്തിതുറന്ന് അകത്ത് കയറിയ അപരിചിതന്‍ നടത്തിയത് ഒന്നും മോഷ്ടിച്ചുകൊണ്ടു പോകാനുള്ള ശ്രമമല്ലായിരുന്നു. വീടിനുള്ളിലെ ബാത്ത്‌റൂമില്‍ കയറി ആദ്യം വിശാലമായി ഒന്നു കുളിച്ചു. പിന്നെ പതിയെ സന്ദര്‍ശകമുറിയിലെ സോഫയിലെത്തി വിശ്രമവും. പക്ഷെ, ഇതിനിടയില്‍ വീട്ടുകാര്‍ സെക്യൂരിറ്റി ക്യാമറയിലൂടെ ഇയാളെ കാണുകയും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. പൊലീസ് എത്തുമ്പോള്‍ ഒരു തോര്‍ത്ത് മാത്രമുടുത്ത് സോഫയില്‍ സുഖമായിരുന്ന് വിശ്രമിക്കുകയായിരുന്നു കക്ഷി.
ജനുവരി 27 -ന് രാത്രിയാണ് സംഭവം. തെക്കുകിഴക്കന്‍ നാഷ്വില്ലെയിലെ തങ്ങളുടെ വീടിനുള്ളില്‍ അതിക്രമിച്ച് കയറി ഏറെ വിചിത്രമായി പെരുമാറിയ അപരിചിതനെ കണ്ട് ആദ്യം നാര്‍ഡി ദമ്പതികള്‍ ഭയന്നെങ്കിലും ഉടന്‍തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവദിവസം നാര്‍ഡി ദമ്പതികള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇവരുടെ വീട്ടില്‍ അപരിചിതരെത്തിയാല്‍ വിവരം നല്‍കാനായി ഫോണുമായി ബന്ധിപ്പിച്ചിട്ടുള്ള പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ നിന്നുള്ള അലാം ആദ്യം അടിച്ചപ്പോള്‍ കെറിഗന്‍ നാര്‍ഡിക്കും അവളുടെ ഭര്‍ത്താവും ആദ്യം അത്ര കാര്യമായി എടുത്തില്ല.
തങ്ങളുടെ ഏതെങ്കിലും വളര്‍ത്തുമൃഗങ്ങളുടെ ചലനം തെറ്റായി സെന്‍സര്‍ ചെയ്തതാകാം എന്നാണ് അവര്‍ കരുതിയത്. എന്നാല്‍ വീണ്ടും വീണ്ടും അലാം അടിച്ചതോടെ ഇരുവരും തങ്ങളുടെ ഫോണില്‍ സുരക്ഷാ ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു. അപ്പോഴാണ് ഒരു അപരിചിതന്‍ തങ്ങളുടെ വീട്ടില്‍ കടന്നുകൂടിയതായും തങ്ങളുടെ സാധനസാമ?ഗ്രികള്‍ അയാള്‍ യഥേഷ്ടം ഉപയോഗിക്കുന്നതായും കണ്ടെത്തിയത്.
ഉടന്‍ തന്നെ ദമ്പതികള്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തിയപ്പോള്‍ ഇയാള്‍ സോഫയില്‍ വിശ്രമിക്കുകയായിരുന്നു. സാമുവല്‍ സ്മിത്ത് എന്ന് തിരിച്ചറിഞ്ഞ കടന്നു കയറ്റക്കാരനെ പൊലീസ് ഉടനടി അറസ്റ്റ് ചെയ്തു.

Related Articles

Back to top button