BREAKING NEWSKERALALATESTNEWS

സംസ്ഥാന ബജറ്റില്‍ തിളങ്ങി പൊതുവിദ്യാഭ്യാസ മേഖല

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ആകെ അനുവദിച്ച്ത് 1032.62 കോടി രൂപയാണ്. ഉച്ചഭക്ഷണ പദ്ധതിക്കാണ് ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത്, 382.14 കോടി രൂപ.

മറ്റുള്ളവ ഇവയാണ്‌…

* സ്‌കൂളുകള്‍ ഭിന്നശേഷി സൗഹൃദമാക്കാന്‍ 10 കോടി രൂപ
* സാങ്കേതിക സൗഹൃദമാക്കാന്‍ 27.50 കോടി രൂപ
* പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാന്‍ 5.15 കോടി രൂപ
* പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് 14.80 കോടി രൂപ
* സ്‌കൂളുകളുടെ ആധുനികവല്‍ക്കരണത്തിന് 33 കോടി രൂപ
* എല്ലാ ജില്ലയിലും ഓരോ മോഡല്‍ സ്‌കൂള്‍
* സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡിങ് സമ്പ്രദായം
* അധ്യാപകര്‍ക്ക് ആറുമാസത്തിലൊരിക്കല്‍ റസിഡന്‍ഷ്യല്‍ പരിശീലനം
* ഡിഡി, ഡി ഇ ഒ, എ ഇ ഒ, അധ്യാപകര്‍ തുടങ്ങിയവരുടെ പെര്‍ഫോമന്‍സ് വിലയിരുത്തും
* ആധുനിക സാങ്കേതികവിദ്യകളെ മനസ്സിലാക്കാനുള്ള പദ്ധതികള്‍ക്കായി ഒരു കോടി രൂപ
* സ്‌കൂള്‍ സൗജന്യ യൂണിഫോം പദ്ധതിക്ക് 15.34 കോടി രൂപ വര്‍ദ്ധിപ്പിച്ച് 155.34 കോടി രൂപ
* ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കുള്ള പുതിയ പദ്ധതിക്കായി 50 കോടി രൂപ
* കൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 38.50 കോടി രൂപ
* ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ മേഖലയ്ക്ക് 75.20 കോടി രൂപ
* വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മേഖലയ്ക്ക് 13 കോടി രൂപ
* മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ പഠിക്കുന്ന സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി രൂപ
* എസ്.സി.ഇ.ആര്‍.ടിക്ക് 21 കോടി രൂപ
* എസ്.എസ്.കെയുടെ സംസ്ഥാന വിഹിതം 55 കോടി രൂപ
* സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്നുള്ള പദ്ധതിക്ക് 340 കോടി രൂപ

Related Articles

Back to top button